Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുബന്ധ സെമിനാര്‍ സംഘടിപ്പിക്കും.
17/03/2017

വൈക്കം: എ കെ പി സി ടി എയുടെ 59-ാമത് സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി മതം, ശാസ്ത്രം, യുക്തി എന്ന വിഷയത്തില്‍ അനുബന്ധ സെമിനാര്‍ സംഘടിപ്പിക്കും. ഇന്ന് (18ന്) രാവിലെ 10മണിക്ക് വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന സെമിനാര്‍ എം ജി യൂണിവേഴ്‌സിററി സിന്‍ഡിക്കേററംഗം അഡ്വ. പി കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ എന്‍ അനില്‍ബിശ്വാസ് അദ്ധ്യക്ഷത വഹിക്കും. ഡോ. പള്ളിപ്പുറം മുരളി വിഷയാവതരണം നടത്തും. ചര്‍ച്ചയില്‍ പ്രൊഫ. ടോമിച്ചന്‍ ജോസഫ്, ഡോ. ബി പത്മനാഭപിള്ള, ടി കെ സുവര്‍ണ്ണന്‍, സി എം കുസുമന്‍, കെ പി സജിലാല്‍ എന്നിവര്‍ പങ്കെടുക്കും. ഡോ. ടോമിജോസഫ് സ്വാഗതമാശംസിക്കുന്ന ചടങ്ങിന് ജോയിന്റ് കണ്‍വീനര്‍ കെ പി സജിലാല്‍ കൃതജ്ഞത പറയും. 24, 25, 26 തീയതികളില്‍ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ വച്ചാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്.