Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സായാഹ്‌ന ധര്‍ണ നടത്തി.
17/03/2017
ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ വൈക്കം നിയോജകമണ്ഡലം കമ്മിററിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസ് പടിക്കല്‍ നടത്തിയ സായാഹ്‌ന ധര്‍ണ സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കല്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വിവിധ ആവശ്യങ്ങളുന്നയിച്ച് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ഡി.കെ.ടി.എഫ്) നിയോജകമണ്ഡലം കമ്മിററിയുടെ നേതൃത്വത്തില്‍ സായാഹ്‌ന ധര്‍ണ നടത്തി. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവ് പിന്‍വലിക്കുക. യു.ഡി.എഫിന്റെ പെന്‍ഷന്‍ നയം പുനഃസ്ഥാപിക്കുക, ദക്ഷ്യവിതരണത്തിലെ മുന്‍ഗണന പട്ടിക കുററമററതാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് വൈക്കം താലൂക്ക് ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണാസമരം ഡി.കെ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ജോയി മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.കൃഷ്ണന്‍ കുട്ടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ അക്കരപ്പാടം ശശി, അഡ്വ. പി.പി. സിബിച്ചന്‍, ഡി.കെ.ടി.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി യു.പി ചാക്കപ്പന്‍, ജില്ലാ പ്രസിഡന്റ് എ.എം കുമാരന്‍, ജില്ലാ വൈസ് പ്രസിഡന്റ് പി.ആര്‍ രാജേന്ദ്രന്‍, പി.വി പ്രസാദ്, പി.വി സുരേന്ദ്രന്‍, കുഞ്ഞുമോള്‍ അശോകന്‍, ജോര്‍ജ്ജ് വര്‍ഗീസ്, ഗോപിനാഥന്‍, കെ.എന്‍ മോഹനന്‍, വി.ബിന്‍സ്, എം.കെ ഷിബു, ജയകുമാര്‍ ഇടവട്ടം, അഡ്വ. സാനു കെ.കെ കുട്ടപ്പന്‍, കെ.പി സുകുമാരന്‍, അനിത സജി എന്നിവര്‍ പ്രസംഗിച്ചു.