Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൊഴിലാളി മാര്‍ച്ച് നടത്തി
17/03/2017
സി.ഐ.ടി.യു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വെള്ളൂര്‍ എച്ച്.എന്‍.എല്ലിലേക്ക് നടത്തിയ തൊഴിലാളി മാര്‍ച്ച് സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ ചന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കാന്‍ നരേന്ദ്രമോഡി സര്‍ക്കാരിനെതിര ബി.എം.എസ് ഉള്‍പ്പെടെയുള്ള ബി ജെ പിയുടെ പോഷക സംഘടനകള്‍ക്ക് തെരുവിലിറങ്ങേണ്ട കാലം വിദൂരമല്ലെന്ന് സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ ചന്ദ്രന്‍ പിള്ള. വെള്ളൂര്‍ എച്ച്.എന്‍.എല്‍ സ്വകാര്യവല്‍ക്കരണത്തിനെതിരെ സി.ഐ.ടി.യു കോട്ടയം ജില്ലാ കമ്മിററി കമ്പനിയിലേക്ക് നടത്തിയ തൊഴിലാളി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പൊതുമേഖലയ്‌ക്കെതിരായ നിലപാട് ആര് സ്വീകരിച്ചാലും അത് ദേശീയതയ്‌ക്കെതിരാണ്. ദേശീയതയുടെ പേരില്‍ ഊററം കൊള്ളുന്ന മോഡി യഥാര്‍ത്ഥത്തില്‍ ദേശവിരുദ്ധ നിലപാടാണ് പിന്‍തുടരുന്നതെന്നും ചന്ദ്രന്‍പിള്ള കൂട്ടിച്ചേര്‍ത്തു. അഡ്വ. പി കെ ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജെ തോമസ്, സംസ്ഥാന കമ്മിറ്റി അംഗം കെ.കെ ഗണേശന്‍, ജില്ലാ പ്രസിഡന്റ് വി പി ഇബ്രാഹിം, ജില്ലാ സെക്രട്ടറി ടി.ആര്‍ രഘുനാഥന്‍, ടി.ബി മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. വൈകുന്നേരം 4.30ന് ന്യൂസ്പ്രിന്റ് എംപ്ലോയീസ് യൂണിയന്‍ ഓഫീസ് പരിസരത്തുനിന്നാരംഭിച്ച മാര്‍ച്ചില്‍ സ്ത്രീകളടക്കം ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തതത്. സി.ഐ.ടി.യു നേതാക്കളായ സി ജെ ജോസഫ്, ലാലിച്ചന്‍ ജോര്‍ജ്ജ്, അഡ്വ. കെ.അനില്‍കുമാര്‍, അഡ്വ. റെജി സഖറിയ, വി.പി ഇസ്മയില്‍, ഇ.എം കുഞ്ഞുമുഹമ്മദ്, പി.എം തങ്കപ്പന്‍, പി.വി സുനില്‍, കെ.ശെല്‍വരാജ്, കെ.യു വര്‍ഗീസ്, വി.കെ സുരേഷ്‌കുമാര്‍, ഷാര്‍ലി മാത്യു, കെ.കെ രമേശന്‍, വി.ടി പ്രതാപന്‍, കെ.എസ് വേണുഗോപാല്‍ എന്നിവര്‍ റാലിയ്ക്ക് നേതൃത്വം നല്‍കി.