Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വീട്ടുകരം കുറവു ചെയ്യണമെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.ബിന്‍സ്
17/03/2017

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ താമസക്കാര്‍ക്ക് യാതൊരുവിധ മാനദണ്ഡവും പാലിക്കാതെ അമിതമായി അടിച്ചേല്‍പ്പിച്ചിട്ടുള്ള വീട്ടുകരം കുറവു ചെയ്യണമെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.ബിന്‍സ് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥന്മാര്‍ പിരിച്ചെടുത്ത കെട്ടിടനികുതികള്‍ അടിയന്തിരമായി വെബ്‌സൈററില്‍ പോസ്റ്റ് ചെയ്യുക. നിലവില്‍ സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും തണ്ടപ്പേരില്‍ നിലം എന്നു രേഖപ്പെടുത്തിയിരിക്കുന്ന നൂറു കണക്കിന് അപേക്ഷകര്‍ക്ക് വീട് നിര്‍മിക്കുന്നതിനുള്ള പെര്‍മിറ്റ് നല്‍കുക, പെന്‍ഷന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുക, പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള വസ്തുക്കളുടെ കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് വസ്തു സംരക്ഷിക്കുക, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഒരുക്കാന്‍ നടപടി സ്വീകരിക്കുക, ജനങ്ങളോട് പഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ മാന്യമായി പെരുമാറുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് 20ന്‌കോണ്‍ഗ്രസ് ഉദയനാപുരം മണ്ഡലം കമ്മിററിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് പടിക്കല്‍ കൂട്ടധര്‍ണ നടത്തും. ധര്‍ണാസമരം കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി, ഡി.സി.സി, ബ്ലോക്ക് നേതാക്കള്‍ സമരത്തില്‍ പങ്കെടുക്കും.