Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ: എം വാസുദേവന്റെ 34-ാമത് ചരമവാര്‍ഷികദിനം ആചരിച്ചു
16/03/2017
ടി വി പുരത്ത് ചേര്‍ന്ന സ: എം വാസുദേവന്‍ അനുസ്മരണ സമ്മേളനം പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം ടി എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: വൈക്കത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘാടകരില്‍ പ്രമുഖനായിരുന്ന സ: എം വാസുദേവന്റെ 34-ാമത് ചരമവാര്‍ഷികം പാര്‍ട്ടി ടി വി പുരം ലോക്കല്‍ കമ്മററിയുടെ ആഭിമുഖ്യത്തില്‍ സമുചിതമായി ആചരിച്ചു. ടി വി പുരത്ത് ചേര്‍ന്ന അനുസ്മരണ സമ്മേളനം പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം ടി എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗം, ചെത്തുതൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറി, ടി വി പുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ വൈക്കത്തെ സാമൂഹ്യ ജീവിതത്തില്‍ നിറസാന്നിദ്ധ്യമായിരുന്നു സ: എം വാസുദേവന്‍. ലളിതജീവിതവും അനിതരസാധാരണ സംഘടനാ പാടവവും കൊണ്ട് ആരിലും ആദരവ് ഉളവാക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന വാസുദേവന്‍ പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരിക്കുമെന്ന് ടി എന്‍ രമേശന്‍ അഭിപ്രായപ്പെട്ടു. യോഗത്തില്‍ എം എസ് രാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ ഡി വിശ്വനാഥന്‍, കെ അജിത്ത് എക്‌സ് എം എല്‍ എ, ലീനമ്മ ഉദയകുമാര്‍, എം ഡി ബാബുരാജ്, വി കെ അനില്‍കുമാര്‍, എസ് ബിജു, ഡി രഞ്ജിത്ത് കുമാര്‍, കെ കെ ചന്ദ്രബാബു, പി പി മനോഹരന്‍, ഷീലാസുരേശന്‍ എന്നിവര്‍ പ്രസംഗിച്ചു.