Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സഹൃദയ കാര്‍ഷികമേളയ്ക്ക് ഇന്ന് (17ന്) തുടക്കമാകും.
16/03/2017

വൈക്കം: എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യ പ്രവര്‍ത്തനവിഭാഗമായ സഹൃദയയും തലയോലപ്പറമ്പ് സെന്റ് ജോര്‍ജ്ജ് പള്ളി കുടുംബ കൂട്ടായ്മ കേന്ദ്രസമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന സഹൃദയ കാര്‍ഷികമേളയ്ക്ക് ഇന്ന് (17ന്) തുടക്കമാകും. തലയോലപ്പറമ്പ് സെന്റ് ജോര്‍ജ്ജ് മൈതാനിയില്‍ രാവിലെ 10ന് വൈക്കം ഫൊറോനാ വികാരി ഫാ. പോള്‍ ചിററിനപ്പിള്ളിയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ സി. കെ. ആശ എം.എല്‍.എ കാര്‍ഷികമേളയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും. സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി ആമുഖപ്രഭാഷണം നടത്തും. കുടുംബകൂട്ടായ്മ കേന്ദ്രസമിതി വൈസ് ചെയര്‍മാന്‍ അഡ്വ. ആന്റണി കളമ്പുകാടന്‍ പ്രസംഗിക്കും. ജൈവകൃഷിയും ജീവിത ശൈലിരോഗങ്ങളും എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാറില്‍ പോള്‍സണ്‍ താം, മേരി ബനീജ എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും. ഉച്ചകഴിഞ്ഞ് 3ന് ജീവിതശൈലിരോഗങ്ങളെ പ്രതിരോധിക്കുന്നതിനുള്ള യോഗതെറാപ്പിയെക്കുറിച്ച് നൈവേദ്യ ആയുര്‍വേദ ഹോസ്പിററല്‍ ആന്റ് തെറാപ്യൂട്ടിക് സെന്റര്‍ ഡയറക്ടര്‍ ഫാ. പീററര്‍ തിരുതനത്തില്‍ പരിശീലനം നല്‍കും. 18ന് രാവിലെ 10.30ന് സഹൃദയ വൈക്കം ഫൊറോന ഡയറക്ടര്‍ ഫാ. ബൈജു ഇടശ്ശേരിയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ മാലിന്യസംസ്‌കരണ, ഊര്‍ജ്ജസംരക്ഷണ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ഇടവകട്രസ്റ്റി ജോസഫ് മണ്ണാര്‍കണ്ടം പ്രസംഗിക്കും. സഹൃദയ ടെക് മാനേജര്‍ ബിജൂജേക്കബ് ജോര്‍ജ്ജ്, ക്രാഫ്‌ററ് വര്‍ക്ക് സോളാര്‍ മാനേജിംഗ് ഡയറക്ടര്‍ കെ.എന്‍ അയ്യര്‍ എന്നിവര്‍ സെമിനാറിനു നേതൃത്വം നല്‍കും. 19ന് ഉച്ചകഴി ഞ്ഞ് 3.30 ന് കാര്‍ഷികമേള സമാപനസമ്മേളനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. വികാരി ഫാ.ജോണ്‍ പുതുവ അധ്യക്ഷനായിരിക്കും ഇടവക ട്രസ്റ്റി ജോര്‍ജ്ജ് നാവംകുളങ്ങര സംസാരിക്കും.ജീവിത,ഭക്ഷണ ശൈലിരോഗങ്ങള്‍ക്കും എതിരെ കുടുംബ കൃഷിപ്രവര്‍ത്തനങ്ങളും ജൈവകൃഷി രീതികളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സഹൃദയ കാര്‍ഷിക മേള സംഘടിപ്പിക്കുന്നത്. നാടന്‍ കാര്‍ഷികഉത്പന്നങ്ങള്‍, സഹൃദയസംഘങ്ങള്‍ തയ്യാറാക്കിയ നാടന്‍ ഭക്ഷ്യവിഭവങ്ങള്‍, മാലിന്യസംസ്‌കരണ, ഊര്‍ജ്ജസംരക്ഷണ സംവിധാനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുള്ള സ്‌ററാളുകള്‍ രാവിലെ 10 മുതല്‍ വൈകിട്ട് 8 വരെ സന്ദര്‍ശിക്കാവുന്നതാണ്.