Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുണഭോക്താക്കളുടെ യോഗം ഇന്ന് (17ന്)
16/03/2017

വൈക്കം: ക്ഷീരവികസന വകുപ്പിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉദയനാപുരം ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതി പ്രകാരം വിവിധ പദ്ധതികളില്‍ ധനസഹായം ലഭിക്കുന്നതിന് അപേക്ഷിച്ചിട്ടുള്ള ഗുണഭോക്താക്കളുടെ യോഗം ഇന്ന് (17ന്) വൈക്കം ക്ഷീരവികസന ഓഫീസില്‍ നടക്കും. വല്ലകം, പടിഞ്ഞാറെക്കര ക്ഷീരസംഘങ്ങളുടെ പരിധിയിലുള്ള അപേക്ഷകര്‍ രാവിലെ 10നും ഉദയനാപുരം-നേരേകടവ് ക്ഷീരസംഘങ്ങളുടെ പരിധിയിലുള്ള അപേക്ഷകര്‍ ഉച്ചയ്ക്ക് 2നും യോഗത്തില്‍ എത്തിച്ചേരേണ്ടതാണ്. പദ്ധതി നടപ്പിലാക്കുന്നതിന് ബാങ്ക് വായ്പ ആവശ്യമുള്ള കര്‍ഷകര്‍ 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, റേഷന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, കരം അടച്ച രസീതിന്റെ പകര്‍പ്പ് എന്നീ രേഖകളും കൊണ്ടുവരേണ്ടതാണെന്ന് വൈക്കം ക്ഷീരവികസന ഓഫീസര്‍ അറിയിച്ചു.