Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പതിനായിരം വീടുകളിലേക്ക് കത്തുകളയക്കുന്നു.
16/03/2017
കരിയിലയുടെ കത്തിന്റെ പ്രകാശനം വനം വകുപ്പ് മന്ത്രി അഡ്വ. കെ.രാജു സി.കെ ആശ എം.എല്‍.എയ്ക്ക് നല്‍കി നിര്‍വഹിക്കുന്നു.

വൈക്കം: കരിയിലയുടെ പ്രാധാന്യത്തെക്കുറിച്ച് വീട്ടമ്മമാരെ ബോധവല്‍ക്കരിക്കുന്നതിനായി വൈക്കം അനാമയ ഓര്‍ഗാനിക് ക്ലബ്ബ് പതിനായിരം വീടുകളിലേക്ക് കത്തുകളയക്കുന്നു. ഉണങ്ങിവീണ ഒരു കരിയില തന്റെ പ്രധാന്യത്തെക്കുറിച്ചും, അത് കത്തിക്കുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും വിവരിക്കുന്ന രീതിയിലാണ് കത്ത് തയ്യാറാക്കിയിരിക്കുന്നത്. കരിയിലയുടെ കത്തിന്റെ പ്രകാശനം വനം വകുപ്പ് മന്ത്രി അഡ്വ. കെ.രാജു സി.കെ ആശ എം.എല്‍.എക്ക് നല്‍കി നിര്‍വഹിച്ചു. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.സുഗതന്‍, കലാ മങ്ങാട്ട്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ തോമസ്, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, ഡോ. ടി.പി വിശ്വനാഥന്‍, എം.മധു, പി.സോമന്‍പിള്ള, സി.ആര്‍ സരീഷ്‌കുമാര്‍, അരുണ്‍കുമാര്‍, സിജിമോന്‍, അനില്‍കുമാര്‍, രഞ്ജിത്ത്, അനീഷ് എന്നിവര്‍ പ്രസംഗിച്ചു. അന്‍പത് വര്‍ഷം ആയുസ്സുള്ള 'ഗാററ്' എന്ന അപൂര്‍വയിനം ഔഷധ പാവലിന്റെ വിത്തുകള്‍ മന്ത്രിയ്ക്ക് അനായമ ജോയിന്റ് സെക്രട്ടറി ജി.രാധാകൃഷ്ണന്‍ ഉപഹാരമായി നല്‍കി.