Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.പി സ്‌കൂളിന്റെ വാര്‍ഷികവും ഇംഗ്ലീഷ് മീഡിയത്തിന്റെ 12-ാമത് വാര്‍ഷികവും
16/03/2017
സത്യാഗ്രഹ മെമ്മോറിയല്‍ ശ്രീനാരായണ എല്‍.പി സ്‌കൂളിന്റെ വാര്‍ഷികവും രക്ഷകര്‍ത്തൃദിനവും നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: സത്യാഗ്രഹ മെമ്മോറിയല്‍ ശ്രീനാരായണ എല്‍.പി സ്‌കൂളിന്റെ വാര്‍ഷികവും ഇംഗ്ലീഷ് മീഡിയത്തിന്റെ 12-ാമത് വാര്‍ഷികവും രക്ഷകര്‍ത്തൃദിനവും അനുമോദനയോഗവും നടത്തി. പി.ടി.എ പ്രസിഡന്റ് അനീഷ് .പി.കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. കലാവിരുന്ന് ബാലതാരം ആദര്‍ശ് ബാബു ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ .പി.രത്‌നമ്മ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്‌ററര്‍ പി.ടി ജിനീഷ്, കെ.ആര്‍ സംഗീത, കെ.വി പ്രദീപ്കുമാര്‍, പി.ആര്‍ ബിജി, ഷാജി മാടയില്‍, സ്മിത മഹേഷ്, രമ സജീവന്‍, പി. ജോസഫ്, ആതിര ഷിബു, കെ.ടി പ്രതീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.