Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെള്ളൂരില്‍ ബീവറേജ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെററ് തുറക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം ശക്തമാകുന്നു.
15/03/2017

വൈക്കം: വെള്ളൂരില്‍ ബീവറേജ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെററ് തുറക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഗ്രാമപഞ്ചായത്തിലെ 1-ാം വാര്‍ഡായ തോന്നല്ലൂരിന്റെ മദ്ധ്യഭാഗത്തായി പയ്യപ്പിള്ളി കവലയില്‍ ബീവറേജ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെററ് തുറന്നു പ്രവര്‍ത്തിക്കാനുള്ള ശ്രമത്തിനെതിരെയാണ് പ്രതിഷേധം.തെക്കേപയ്യപ്പിള്ളില്‍ സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിലാണ് ഔട്ട്‌ലെററ് പ്രവര്‍ത്തനത്തിനൊരുങ്ങുന്നത്. നൂറുകണക്കിന് കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ഈ പ്രദേശത്തെ സൈ്വര്യജീവിതത്തെ തകര്‍ക്കുന്നതിനു വേണ്ടിയാണ് കട ഉടമഉള്‍പ്പെടുള്ളവര്‍ ഇതിന് ഒത്താശ നടത്തുന്നത.് പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതിയില്‍പ്പെടുത്തി ശ്രാംകുഴി-വടകര റോഡ് വീതി കൂട്ടി പണി പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് രാവും പകലും വ്യത്യാസമില്ലാതെ നൂറുകണക്കിന് വാഹനങ്ങള്‍ പയ്യാപ്പള്ളി ജംഗ്ഷനിലൂടെ വെള്ളൂര്‍ എച്ച് എന്‍ എല്‍, റെയില്‍വേസ്റ്റേഷന്‍, ആശുപത്രി, പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലേക്കും പിറവം, എറണാകുളം, വടകര, വൈക്കം ഭാഗങ്ങളിലേക്കും ചീറിപ്പാഞ്ഞു കൊണ്ടിരിക്കുന്നു. അതിനിടയ്ക്ക് ഈ ജംഗ്ഷനിലുള്ള കെട്ടിടത്തില്‍ വിദേശമദ്യശാലകൂടി തുറന്നു പ്രവര്‍ത്തനം ആരംഭിച്ചാല്‍ ഗതാഗതസംവിധാനം കൂടൂതല്‍ താറുമാറാകും. സഞ്ചാരസ്വാതന്ത്ര്യം കൂടുതല്‍ അപകടങ്ങള്‍ വരുത്തിവെയ്ക്കുകയും ചെയ്യും. ഇതിനുമുന്‍മ്പ് ഈ പ്രദേശത്ത് കരമണല്‍ ഖനനം നടന്നു കൊണ്ടിരുന്നപ്പോള്‍ കുടിയന്‍മാരുടെ ഒരു ആവാസകേന്ദ്രമായി ഈ പ്രദേശം മാറുകയും പലപ്പോഴും ക്രമസമാധാന നില തകരുകയും സ്ത്രീകളും കുട്ടികളും ഒററയ്ക്ക് ഈ വഴിക്ക് നടക്കാന്‍ ഭയപ്പെടുകയും ചെയ്തിരുന്നു. പലപ്പോഴും സംഘട്ടനങ്ങളും ഈ മേഖലയില്‍ നടന്നിട്ടുണ്ട്. കരമണല്‍ ഖനനം തീരുകയും നാട്ടിലെ ജനങ്ങള്‍ സമാധാനത്തോടു കൂടി ജീവിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബീവറേജ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റ് തുറക്കാനുള്ള നീക്കമുണ്ടായിരിക്കുന്നത്. നിരവധി വീട്ടുകാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്തെ ജനജീവിതം താറുമാറാക്കുന്ന ശ്രമത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്‍മാറണമെന്നും അല്ലാത്തപക്ഷം എന്തുവിലകൊടുത്തും ഈ ശ്രമത്തെ ചെറുത്തു തോല്‍പ്പിക്കുമെന്നും എം കെ കുട്ടന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സി പി ഐ തോന്നല്ലൂര്‍ ബ്രാഞ്ച് കമ്മററി തീരുമാനിച്ചു. ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ രാഷ്ട്രീയ, സാംസ്‌ക്കാരിക, സമുദായ സംഘടനകളുടെയും, മഹിള സംഘടനകള്‍ ഉള്‍പ്പെടെയുള്ളവരുടെയും കൂട്ടായ ഏകോപനത്തിനും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കൈയ്യെടുക്കണമെന്നും യോഗം തീരുമാനിച്ചു.