Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അവാര്‍ഡിന്റെ തിളക്കത്തില്‍ വൈക്കം നഗരസഭ
15/03/2017
സംസ്ഥാന ജൈവകൃഷി അവാര്‍ഡ് 2016-17 രണ്ടാം സ്ഥാനം കരസ്ഥമാക്കിയ വൈക്കം നഗരസഭയ്ക്കു വേണ്ടി ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് നിയമസഭാ ലോഞ്ചില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും പുരസ്‌ക്കാരം ഏററുവാങ്ങുന്നു.

വൈക്കം: ജൈവകൃഷിക്കുള്ള സംസ്ഥാന അവാര്‍ഡില്‍ രണ്ടാംസ്ഥാനം നേടി വൈക്കം നഗരസഭ. ജൈവകൃഷിയുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് സംസ്ഥാന കൃഷി വകുപ്പ് പുരസ്‌ക്കാരം നല്‍കിയത്. നിയമസഭ ലോഞ്ചില്‍ നടന്ന ചടങ്ങില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് നഗരസഭ ചെയര്‍മാന്‍ അനില്‍ ബിശ്വാസിന് ഫലകവും, പ്രശസ്തി പത്രവും 2 ലക്ഷം രൂപയുടെ ചെക്കും കൈമാറിയത്. നിയമസഭ സ്പീക്കര്‍ പി ശിവരാമകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, ഡോ. തോമസ് ഐസക്ക്, അഡ്വ. വി എസ് സുനില്‍ കുമാര്‍, പി തിലോത്തമന്‍, ജി സുധാകരന്‍, എ കെ ബാലന്‍, മേഴ്‌സിക്കുട്ടിയമ്മ, മാത്യൂ ടി തോമസ്, എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എം എല്‍ എമാര്‍, തദ്ദേശ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ പി ശശിധരന്‍, ബിജു കണ്ണേഴത്ത്, സെക്രട്ടറി എസ് ബിജു, കൃഷി ഓഫീസര്‍ സലിമോന്‍, അസിസ്റ്റന്റ് മെയ്‌സണ്‍ മുരളി, വൈ-ബയോ പ്രസിഡന്റ് വേണു കടമ്മാട്ട് തുടങ്ങിയവരും ചെയര്‍മാനൊടൊപ്പം അവാര്‍ഡ് ദാന ചടങ്ങിനെത്തിയിരുന്നു.