Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആരോഗ്യ സന്ദേശയാത്രയുടെ ജില്ലാതല ഉദ്ഘാടനം
15/03/2017

വൈക്കം: കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും വൈക്കം താലൂക്ക് ആശുപത്രിയുടെയും ഇടയാഴം സി എച്ച് സിയുടെയൂം സംയുക്താഭിമുഖ്യത്തില്‍ ആരോഗ്യ സന്ദേശയാത്രയുടെ ജില്ലാതല ഉദ്ഘാടനം വൈക്കത്ത് നടത്തി. ഇതിന്റെ ഭാഗമായി ആരോഗ്യ സന്ദേശറാലിയും കോട്ടയം സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്റെ ഫ്‌ളാഷ്‌മോബും, ആരോഗ്യസന്ദേശ കലാപരിപാടികളും നടത്തി. റാലി വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം വൈ ജയകുമാരി ഫ്‌ളാഗ് ഓഫ് ചെയ്തു. ബോട്ട് ജെട്ടിയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തിന് ബിജു വി കണ്ണേഴത്ത് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ് സ്വാഗതമാശംസിച്ചു. കൗണ്‍സിലര്‍മാരായ രഞ്ജിത്ത് കുമാര്‍, ഇന്ദിരാദേവി, സന്തോഷ്, വി വി സത്യന്‍, ശശിധരന്‍, ഡെപ്യൂട്ടി ഡി എം ഒ-മാരായ ഡോ. പ്രിയ, ഡോ. രാജന്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഗീത കെ നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ മലേറിയ ഓഫീസര്‍ അനില്‍കുമാര്‍ കൃതജ്ഞത പറഞ്ഞു. ഇടയാഴം ബ്ലോക്ക് സി എച്ച് സിയുടെ കീഴിലുള്ള പി എച്ച് സികളില്‍ നിന്നുള്ള മെഡിക്കല്‍ ഓഫീസര്‍മാര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, താലൂക്ക് ആശുപത്രിയിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. താലൂക്ക് ആശുപത്രിയിലെ പി പി യൂണിറ്റ് അംഗങ്ങളായ ജെ എച്ച് ഐ സ്മിതാ വിജയന്‍, ജെ പി എച്ച് എന്‍ ഫിലോമിന, രത്‌നകുമാര്‍, പ്രമോദ്, സന്തോഷ് എന്നിവര്‍ ആരോഗ്യ സന്ദേശയാത്രപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.