Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സാഹിത്യ ചര്‍ച്ച നടത്തി.
15/03/2017

തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകസമിതിയുടെ 41-ാമത് ബഷീര്‍ അമ്മ മലയാളം സാഹിത്യകൂട്ടായ്മയില്‍ വയലാര്‍ അവാര്‍ഡ് ജേതാവ് യൂ കെ കുമാരന്റെ 'തക്ഷന്‍കുന്ന് സ്വരൂപം' എന്ന നോവലിനെക്കുറിച്ച് നോവലിസ്റ്റിന്റെ സാന്നിദ്ധ്യത്തില്‍ സാഹിത്യ ചര്‍ച്ച നടത്തി. അലിക്കുഞ്ഞ് ആര്‍ക്കേഡ് ബില്‍ഡിംഗില്‍ കിളിരൂര്‍ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ നടന്ന സാഹിത്യചര്‍ച്ച യൂ കെ കുമാരന്‍ ഉദ്ഘാടനം ചെയ്തു. ഡി ബി കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബി പത്മനാഭപിള്ള യൂ കെ കുമാരന് ഉപഹാരസമര്‍പ്പണം നടത്തി. സാംബശിവന്‍ മേവെള്ളൂര്‍ അവാര്‍ഡ് ജേതാവിനെ പരിചയപ്പെടുത്തി. ഡോ.അംബികാ എ നായര്‍ പ്രബന്ധാവതരണം നടത്തി. അഡ്വ. വി വി സത്യന്‍, മോഹന്‍ ഡി ബാബു എന്നിവര്‍ സുബ്രഹ്മണ്യന്‍ അമ്പാടി വൈക്കം, ഗിരിജന്‍ ആചാരി തോന്നല്ലൂര്‍ എന്നിവര്‍ക്ക് ഉപഹാരസമര്‍പ്പണം നടത്തി. ഡി ബി കോളേജ് മലയാളവിഭാഗം മേധാവി ഡോ.എസ് ലാലിമോള്‍ സ്വാഗതമാശംസിച്ച ചടങ്ങിന് ഡോ. യൂ ഷംല നന്ദി പറഞ്ഞു.