Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ ആര്‍ നാരായണന്റെ 45-ാമത് അനുസ്മരണ സമ്മേളനം
15/03/2017

വൈക്കം: എസ് എന്‍ ഡി പി യോഗത്തിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയും കേരളനിയമസഭാ സമാജികനും സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രതിഭാശാലിയുമായിരുന്ന കെ ആര്‍ നാരായണന്റെ 45-ാമത് അനുസ്മരണ സമ്മേളനം കെ ആര്‍ നാരായണന്‍ സ്മാരക തലയോലപ്പറമ്പ് എസ് എന്‍ ഡി പി യൂണിയന്‍ സെക്രട്ടറി എസ് ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ഗിവഗിരി മഠം എ.വി അശോകന്‍ മുഖ്യപ്രഭാഷണം നടത്തി. അടിയം 221-ാം ശാഖയില്‍ നടന്ന അനുസ്മരണ സമ്മേളനത്തിന് പ്രസിഡന്റ് ഇ ഡി പ്രകാശന്‍ അദ്ധ്യക്ഷത വഹിച്ചു. ശാഖാ പ്രസിഡന്റ് സുരേഷ്, വി കെ രഘുവരന്‍, അജീഷ്, രഞ്ജിത്, വിഷ്ണു, മഞ്ജു സജി, ഉഷതങ്കന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.