Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നടപ്പാലത്തിന് മുപ്പത്തിയെട്ട് ലക്ഷം രൂപ അനുവദിച്ചതായി സി കെ ആശ എം എല്‍ എ
15/03/2017

വൈക്കം: കല്ലറ ഗ്രാമപഞ്ചായത്തിലെ മുണ്ടാര്‍ നടപ്പാലത്തിന് മുപ്പത്തിയെട്ട് ലക്ഷം രൂപ അനുവദിച്ചതായി സി കെ ആശ എം എല്‍ എ അറിയിച്ചു. മുണ്ടാറിലെ ഒറ്റപ്പെട്ട തുരുത്തുകളില്‍ താമസിക്കുന്ന നൂറ് കണക്കിന് ആളുകള്‍ക്ക് യാത്രാസൗകര്യത്തിനായി ഒരു സ്ഥിരം സംവിധാനം വേണമെന്ന പ്രദേശവാസികളുടെ അഭ്യര്‍ത്ഥനയെ മാനിച്ചാണ് എം എല്‍ എയുടെ ആസ്തി വികസനഫണ്ടില്‍ നിന്നും മുപ്പത്തിയെട്ട് ലക്ഷം രൂപ അനുവദിച്ചത്. സാധാരണക്കാരില്‍ സാധാരണക്കാരായ കര്‍ഷകരും കര്‍ഷക തൊഴിലാളികളും താമസിക്കുന്ന മുണ്ടാര്‍ പ്രദേശത്തിന്റെ സമഗ്രവികസനത്തിന് നടപ്പാലത്തിന്റെ പൂര്‍ത്തീകരണത്തോടെ തുടക്കമാകും. അടിയന്തിര പ്രാധാന്യത്തോടെ നടപ്പാലത്തിന്റെ ഭരണാനുമതിയ്ക്ക് ആവശ്യമായ നടപടികള്‍ വേഗത്തില്‍ നടന്നു വരുകയാണെന്നും എം എല്‍ എ അറിയിച്ചു.