Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആഗ്രോസര്‍വ്വീസ് സെന്റര്‍ വൈക്കം നിയോജക മണ്ഡലത്തില്‍
11/03/2017

വൈക്കം: കൃഷി വകുപ്പിന്റെ നൂതനസംരംഭമായ ആഗ്രോസര്‍വ്വീസ് സെന്റര്‍ വൈക്കം നിയോജക മണ്ഡലത്തില്‍ അനുവദിച്ചതായി സി കെ ആശ എം എല്‍ എ അറിയിച്ചു. തലയാഴം ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളിലായിരിക്കും ആഗ്രോസര്‍വ്വീസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. 32 ലക്ഷം രൂപയാണ് ഇതിനായി അനുവദിക്കപ്പെട്ടിട്ടുള്ളത്. അതില്‍ 25 ലക്ഷം രൂപ ഉപകരണങ്ങള്‍ വാങ്ങുന്നതിനും 7 ലക്ഷം രൂപ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുമായി വിനിയോഗിക്കും. കൃഷിപ്പണികള്‍ക്കും അനുബന്ധ സേവനങ്ങള്‍ക്കും ആവശ്യമായ യന്ത്രസാമഗ്രികളും ഉപകരണങ്ങളും സെന്ററിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കും. പതിനഞ്ച് പേരടങ്ങുന്ന സംഘം സെന്ററില്‍ തൊഴില്‍സേനയായി പ്രവര്‍ത്തിക്കുമെന്നും എം എല്‍ എ അറിയിച്ചു.