Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദളിത് ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ചേരമര്‍ സാംബവ ഡെവലപ്‌മെന്റ് സൊസൈററി സംസ്ഥാന പ്രസിഡന്റ് കെ.കെ.സുരേഷ്.
11/03/2017
സി.പി.എമ്മിന്റെ ദളിത് പീഡനത്തിനെതിരെ സി.എസ്.ഡി.എസ് നേതൃത്വത്തില്‍ തലയോലപ്പറമ്പില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് കെ.കെ സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: അധികാരത്തിന്റെ സ്വാധീനത്തില്‍ സി.പി.എം സംസ്ഥാനത്ത് നടത്തുന്ന ദളിത് ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് ചേരമര്‍ സാംബവ ഡെവലപ്‌മെന്റ് സൊസൈററി സംസ്ഥാന പ്രസിഡന്റ് കെ.കെ.സുരേഷ്. സി.എസ്.ഡി.എസ് മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് വല്ല്യാട്ടുകുഴി തമ്പിയെയും പ്രവര്‍ത്തകരെയും സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് വൈക്കം താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തലയോലപ്പറമ്പില്‍ നടത്തിയ പ്രതിക്ഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മില്‍ നിന്നും പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജി വച്ച് സി.എസ.്ഡി.എസില്‍ ചേരുന്നതില്‍ വിളറിപൂണ്ട സി.പി.എം ബോധപൂര്‍വ്വം അക്രമം അഴിച്ചുവിടുകയാണെന്നും ഭരണ സംവിധാനം ഉപയോഗിച്ച് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് ഉണ്ടാക്കി ഇല്ലായ്മ ചെയ്യാനുള്ള തന്ത്രപരമായ നീക്കമാണ് ഇതിനു പിന്നില്‍ എന്നും അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്റെ ദളിതര്‍ക്കെതിരെയുള്ള ആക്രമണം ശക്തമായി നേരിടുമെന്നും കേരളത്തില്‍ എമ്പാടും ഇതിനെതിരെ വ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. യോഗത്തില്‍ താലൂക്ക് പ്രസിഡന്റ് രാജു.ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ എം.എസ്.സജന്‍, വി.കെ.എസ്.തങ്കപ്പന്‍, വി.ഡി.ജോസഫ്, ഷിബു പാമ്പാടി, സജി വള്ളോത്ത്യാമല, ജോസ് പനച്ചിക്കാട്, സജി ആന്റണി എന്നിവര്‍ പ്രസംഗിച്ചു. തലപ്പാറ ജംഗ്ഷനില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത പ്രതിക്ഷേധ മാര്‍ച്ച് സെന്‍ട്രല്‍ ജംഗ്ഷന്‍ ചുററി പള്ളിക്കവലയില്‍ സമാപിച്ചു.