Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
11/03/2017
പഠനോപകരണങ്ങള്‍ നല്‍കുന്നതിന്റെ ഉദ്ഘാടനം വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈലാ ജമാല്‍ നിര്‍വ്വഹിക്കുന്നു.

തലയോലപ്പറമ്പ്: വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് 2016-17 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ഒരു സ്റ്റീല്‍ മോശയും, ഒരു സ്റ്റീല്‍ കസേരയുമാണ് നല്‍കിയത്. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രസിഡന്റ് ലൈലാ ജമാല്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് കെ കെ മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മററി ചെയര്‍മാന്‍ പി ആര്‍ സുഗുണന്‍, വാര്‍ഡ് മെമ്പര്‍മാരായ രാജേഷ്, രഞ്ജുഷ, ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ ഹനീഫ, ഗ്രാമപഞ്ചായത്ത് ജീവനക്കാരായ രമേശ് ബാബു, പാര്‍വ്വതി, അനീഷ്, സിമി ഇബ്രാഹിം, നൗഫല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.