Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അച്ചിനകം ശാഖയിലെ ശ്രീനാരായണ ശരവണഭവ ക്ഷേത്രത്തിലെ ഉത്സവം 27നും 28നുമായി നടക്കും.
23/12/2015
എസ്.എന്‍.ഡി.പി യോഗം 601-ാം നമ്പര്‍ അച്ചിനകം ശാഖയിലെ ശ്രീനാരായണ ശരവണഭവ ക്ഷേത്രത്തിലെ ഉത്സവം 27നും 28നുമായി നടക്കും. 27ന് രാവിലെ അഞ്ചിന് നിര്‍മാല്യദര്‍ശനം, ആറിന് ഗണപതിഹോമം, കലശം, ഏഴിന് ഉഷഃപൂജ, 7.30ന് ശ്രീബലി, ഒന്‍പതിന് പറയ്‌ക്കെഴുന്നള്ളിപ്പ്, 9.15ന് ഭാഗവത പാരായണം, ഉച്ചക്ക് 12ന് ഉച്ചപൂജ, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, ഏഴിന് ദീപാരാധന, ദീപക്കാഴ്ച, ഭജന, തുടര്‍ന്ന് ദൈവദശകം ഒരു പഠനം, 7.30ന് അത്താഴപൂജ, രാത്രി 8.30ന് വിളക്കിനെഴുന്നള്ളിപ്പ്, ഒന്‍പതിന് വിദ്യാഭ്യാസ അവാര്‍ഡ് എന്‍ഡോവ്‌മെന്റ് വിതരണം, തുടര്‍ന്ന് ഓട്ടന്‍തുള്ളല്‍. 28ന് രാവിലെ അഞ്ചിന് നിര്‍മാല്യദര്‍ശനം, ആറിന് ഗണപതിഹോമം, ഏഴിന് ഉഷഃപൂജ, 7.30ന് ശ്രീബലി, ഒന്‍പതിന് ഗുരുദേവകൃതികളുടെ പാരായണം, പത്തിന് കാവടി വരവ്, 10.30ന് കാവടി അഭിഷേകം, ഉച്ചക്ക് 12ന് ഉച്ചപൂജ, തുടര്‍ന്ന് പറയ്‌ക്കെഴുന്നള്ളിപ്പ്, മൂന്നിന് അക്ഷരശ്ലോക സദസ്സ്, വൈകുന്നേരം അഞ്ചിന് കാഴ്ചശ്രീബലി, ഏഴിന് ദീപാരാധന, ദീപക്കാഴ്ച, ഭജന, 7.30ന് അത്താഴപൂജ, രാത്രി എട്ടിന് താലപ്പൊലി വരവ്, തുടര്‍ന്ന് വെടിക്കെട്ട്, 9.15ന് മഹാകാണിക്ക, 9.30ന് നാടകം എന്നിവ നടക്കും.