മഹാലക്ഷ്മിക്ക് പൂജ അര്‍പ്പിച്ചു.
11/03/2017
പുഴവായിക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ മഹാലക്ഷ്മി പൂജയ്ക്ക് എത്തിയ സ്ത്രീകള്‍ താലത്തില്‍ മുല്ലപൂക്കളുമായി ക്ഷേത്രത്തിന് പ്രദിക്ഷണം വയ്ക്കുന്നു
വൈക്കം: വ്രതശുദ്ധിയോടെ എത്തിയ സ്ത്രീകള്‍ പുഴവായിക്കുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തില്‍ മഹാലക്ഷ്മിക്ക് പൂജ അര്‍പ്പിച്ചു. താലങ്ങളില്‍ മുല്ലപൂക്കളുമായി ക്ഷേത്രത്തിന് പ്രദിക്ഷണം വച്ച ശേഷം മഹാലക്ഷ്മിക്ക് പുഷ്പങ്ങള്‍ സമര്‍പ്പിച്ചു. മഹാലക്ഷ്മി പൂജയ്ക്ക് ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന് നമ്പൂതിരി, പ്രസാദ് നമ്പൂതിരി, മേല്‍ശാന്തി ഡിനില്‍ എന്നിവര്‍ കാര്‍മികരായിരുന്നു. താലപ്പൊലിക്ക് ക്ഷേത്രം ഭാരവാഹികളായ എസ് മധു, വി കൃഷ്ണപിള്ള, കെ അരവിന്ദാക്ഷന് നായര്‍, പരമേശ്വരന് നായര്‍, മാധവന് നായര്‍, എസ് ശ്രീകല എന്നിവര്‍ നേതൃത്വം നല്കി.