ദിവ്യജ്യോതി പ്രയാണത്തിന്റെ യൂണിയന്‍തല യോഗം
11/03/2017
വൈക്കം എസ്.എന്‍.ഡി.പി യൂണിയന് ഏപ്രില്‍ 4, 5 തീയതികളില്‍ നടത്തുന്ന ദിവ്യജ്യോതി പ്രയാണ സംഘാടക സമിതി സമ്മേളനം യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: എസ്.എന്‍.ഡി.പി യോഗം നടത്തുന്ന ശ്രീനാരായണ ആത്മീയ മഹായജ്ഞത്തിന്റെ ഭാഗമായി ഏപ്രില്‍ നാലിനും അഞ്ചിനുമായി നടത്തുന്ന ദിവ്യപ്രബോധന ധ്യാനസന്ദേശ വിളംബര ദിവ്യജ്യോതി പ്രയാണത്തിന്റെ യൂണിയന്‍തല യോഗം യൂണിയന് പ്രസിഡന്റ് പി.വി ബിനേഷ് ഉദ്ഘാടനം ചെയ്തു. യൂണിയന് സെക്രട്ടറി എം.പി സെന്‍ ദിവ്യജ്യോതി സന്ദേശം നല്കി. വൈസ് പ്രസിഡന്റ് കെ.ടി അനില്‍കുമാര്‍, യോഗം ഇന്‍സ്പെക്ടിംഗ് ഓഫീസര്‍ പി.പി സന്തോഷ്, തങ്കമ്മ ഉല്ലല, രാജേഷ് മോഹനന്, രാജേഷ് തടത്തില്‍, അനില്‍കുമാര്‍, കെ.വി പ്രസന്നന്, ഗോപാലകൃഷ്ണന്, വി.വേലായുധന്, സുധീര്‍, പി.വി വിവേക്, സജി എന്നിവര്‍ പ്രസംഗിച്ചു. ശിവഗിരി മഠം ബ്രഹ്മശ്രീ സച്ചിദാനന്ദസ്വാമി യജ്ഞത്തിന് നേതൃത്വം നല്‍കും. ഏപ്രില്‍ 15 മുതല്‍ 17 വരെ ആശ്രമം സ്ക്കൂളിലാണ് ധ്യാനം.