Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടിവെള്ളം പാഴാകുന്നു
11/03/2017

വൈക്കം: കൊടുംവേനലില്‍ കുടിവെള്ളത്തിനുവേണ്ടി നാട് നെട്ടോട്ടമോടുമ്പോള്‍ ഇവിടെ ലിററര്‍ കണക്കിനു കുടിവെള്ളം പാഴാകുന്ന കാഴ്ചയാണ്. വൈക്കം-ടി.വി പുരം റോഡില്‍ പട്ടശ്ശേരി ക്ഷേത്രത്തിനുസമീപം കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം ചോര്‍ന്ന് ഒലിക്കുവാന്‍ തുടങ്ങിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. വെള്ളം റോഡിലേക്ക് ഒഴുകുന്നതുമൂലം കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഒരുപോലെ ബുദ്ധിമുട്ടായിരിക്കുകയാണ്. ടെലഫോണ്‍ കേബിള്‍ സ്ഥാപിക്കുന്നതിനുവേണ്ടി കുഴിയെടുത്തപ്പോള്‍ പൈപ്പ് പൊട്ടിയതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. വെള്ളം ചോരുന്നതുസംബന്ധിച്ച് ജലഅഥോറിട്ടി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചുവെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. താലൂക്കിന്റെ വിവിധ ഗ്രാമീണ റോഡുകളില്‍ പൈപ്പുകള്‍ പൊട്ടി വെള്ളം ചോരുന്നത് നിത്യകാഴ്ചയാണ്.