Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുംഭപൂര ഉത്സവത്തിന് കൊടിയേറി.
10/03/2017
എഴുമാന്തുരുത്ത് കുന്നുമ്മേല്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭപൂര ഉത്സവത്തിന് തന്ത്രി പാണാവള്ളി ഷാജി അരവിന്ദ് കൊടിയേററുന്നു

വൈക്കം: എസ് എന്‍ ഡി പി യോഗം 1008-ാം നമ്പര്‍ എഴുമാന്തുരുത്ത് കുന്നുമ്മേല്‍ക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭപൂര ഉത്സവത്തിന് കൊടിയേറി. തന്ത്രി പാണാവള്ളി ഷാജി അരവിന്ദ് കൊടിയേററല്‍ കര്‍മ്മം നിര്‍വഹിച്ചു.മേല്‍ശാന്തി മിഥുന്‍ സഹകാര്‍മികനായി. ക്ഷേത്രം മാനേജര്‍ നടരാജന്‍, പ്രസിഡന്റ് വിശ്വംഭരന്‍ മ്യാലില്‍, അജിത്ത്കുമാര്‍, പി വി സന്തോഷ്‌കുമാര്‍, പി വി സജി, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് പി ഹരിലാല്‍, സെക്രട്ടറി ഹരി ശ്രീനിവാസന്‍, വനിതാസംഘം പ്രസിഡന്റ് പൊന്നമ്മ കാര്‍ത്തികേയന്‍, സെക്രട്ടറി ബിന്ദു ബാബു എന്നിവര്‍ നേതൃത്വം നല്‍കി. 12ന് രാവിലെ 8.30ന് പൊങ്കാല, ഉച്ചക്ക് അന്നദാനം, വൈകിട്ട് 4ന് പകല്‍പൂരം, 6.30ന് താലപ്പൊലി, 7ന് ചാന്താട്ട് ദര്‍ശനം. 13ന് വൈകിട്ട് 7നും 8നും ഇടയ്ക്ക് ആറാട്ട്, ദേശതാലപ്പൊലി, വലിയകാണിക്ക, കലശാഭിഷേകം എന്നിവയും നടക്കും.