Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബോട്ട്‌ജെട്ടി മൈതാനിയില്‍ സ്വാപ്പ് ഷോപ്പ് സംഘടിപ്പിച്ചു.
10/03/2017
വൈക്കം ബോട്ട്‌ജെട്ടി മൈതാനിയില്‍ സംഘടിപ്പിച്ച സ്വാപ്പ് ഷോപ്പ് നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വൈക്കം നഗരസഭ-ആരോഗ്യ വിഭാഗം സംസ്ഥാന ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വൈക്കം ബോട്ട്‌ജെട്ടി മൈതാനിയില്‍ സ്വാപ്പ് ഷോപ്പ് സംഘടിപ്പിച്ചു. പുനരുപയോഗ വസ്തുക്കളുടെ ശേഖരണവും വിതരണവും ലക്ഷ്യമിട്ട പരിപാടിയില്‍ ആയിരക്കണക്കിന് പൊതുജനങ്ങള്‍ പങ്കെടുത്തു. നഗരസഭ ഉപാദ്ധ്യക്ഷ എ സി മണിയമ്മയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. വിവിധ സ്റ്റാന്റിംഗ് കമ്മററി ചെയര്‍മാന്‍മാരായ പി ശശിധരന്‍, രോഹിണിക്കുട്ടി അയ്യപ്പന്‍, ഇന്ദിര ദേവി, കൗണ്‍സിലര്‍മാരായ അഡ്വ. വി വി സത്യന്‍, എം ടി അനില്‍ കുമാര്‍, അംബരീഷ് ജി വാസു, അനൂപ്, പി എന്‍ കിഷോര്‍കുമാര്‍, ആര്‍ സന്തോഷ്, സുമ കുസുമന്‍, ഷിബി സന്തോഷ്, ബിജിനി പ്രകാശന്‍, സിന്ധു സജീവന്‍, സല്‍ബി ശിവദാസ് എന്നിവര്‍ പങ്കെടുത്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബിജു വി കണ്ണേഴത്ത് സ്വാഗതവും സെക്രട്ടറി എസ് ബിജു നന്ദിയും പറഞ്ഞു.