Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊതുവിദ്യാഭ്യാസ സംരക്ഷണ സന്ദേശ റാലി നടത്തി
10/03/2017
മറവന്‍തുരുത്ത് ശാന്തിനികേതന്‍ എല്‍.പി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പൊതുവിദ്യാഭ്യാസ സംരക്ഷണ സന്ദേശ റാലി ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട്ട് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

തലയോലപ്പറമ്പ്: മറവന്‍തുരുത്ത് ശാന്തിനികേതന്‍ എല്‍.പി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ സന്ദേശ റാലി നടത്തി. പഞ്ചായത്ത് ജംഗ്ഷനില്‍ നിന്നാരംഭിച്ച റാലി ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട്ട് ഫ്‌ളാഗ് ഓഫ് ചെയ്തു. വിവിധ കേന്ദ്രങ്ങളില്‍ ജനപ്രതിനിധികളും സഹകാരികളും ഗ്രന്ഥശാലാസംഘം പ്രവര്‍ത്തകരും നല്‍കിയ സ്വീകരണത്തിനു ശേഷം പാലാംകടവില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം പി.സുഗുതന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ വി.ടി പ്രതാപന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പിന്നണി ഗായകന്‍ ദേവാനന്ദ് മുഖ്യാതിഥിയായിരുന്നു. മറവന്‍തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍, വൈസ് പ്രസിഡന്റ് കെ.ബി രമ, അഡ്വ. പി.വി കൃഷ്ണകുമാര്‍, കെ.എസ് വേണുഗോപാല്‍, വി.ഭാസ്‌ക്കരന്‍, വിദ്യ എന്‍.ശര്‍മ്മ, പി കെ മല്ലിക, ബിന്ദു സുനില്‍, എം.കെ ഷിബു, കെ.കെ ബിനുമോന്‍, തോമസ് മാത്യു മരങ്ങോലി എന്നിവര്‍ പ്രസംഗിച്ചു.