Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അരിയര്‍ ഡിമാന്റ് നോട്ടീസ് നല്‍കിയിരിക്കുന്നത് 2011ലെ കേരള പഞ്ചായത്ത് രാജ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി
10/03/2017

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും പഞ്ചായത്ത് അരിയര്‍ ഡിമാന്റ് നോട്ടീസ് നല്‍കിയിരിക്കുന്നത് 2011ലെ കേരള പഞ്ചായത്ത് രാജ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കോണ്‍ഗ്രസ് ഉദയനാപുരം മണ്ഡലം പ്രസിഡന്റ് വി.ബിന്‍സ് ആരോപിച്ചു. നിലവില്‍ വിതരണം ചെയ്തിരിക്കുന്ന നോട്ടീസില്‍ പഞ്ചായത്ത് സെക്രട്ടറിയുടെ ഒപ്പോ സീലോ ഇല്ലാത്തതാണ്. ഈ നോട്ടീസ് പഞ്ചായത്ത് ഔദ്യോഗികമായി അയച്ചതാണോയെന്ന് പൊതുജനം സംശയിക്കുന്നുണ്ട്. പഞ്ചായത്തില്‍ വീട്ടുകരം കുടിശ്ശികയില്ലാത്തവര്‍ക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്. അടച്ച രസീത് കൈമോശം വന്നാല്‍ തുക വീണ്ടും ഈടാക്കുന്നു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി പൊതുജനങ്ങള്‍ ഇതുസംബന്ധിച്ച് പഞ്ചായത്തില്‍ ബഹളം വെക്കുകയാണ്. എന്നാല്‍ പഞ്ചായത്ത് അധികാരികള്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. അതുപോലെ തന്നെ ഉദ്യോഗസ്ഥര്‍ കരം വാങ്ങിയിട്ട് പോസ്റ്റ് ചെയ്യാത്തതാണോ എന്നും ജനം സംശയിക്കുന്നു. അതുപോലെ തന്നെ നോട്ടീസ് വിതരണം ചെയ്തിരിക്കുന്നതാകട്ടെ കുടുംബശ്രീ പ്രവര്‍ത്തകരാണ്. ജനങ്ങളുടെ ചോദ്യത്തിനുമുന്‍പില്‍ ഇവര്‍ നിസ്സഹായരാണ്. വിഷയം ഭരണസമിതി ഇടപെട്ട് അടിയന്തിരമായി പരിഹരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും ബിന്‍സ് അറിയിച്ചു.