Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വിജ്ഞാനവ്യാപന സമുച്ചയത്തിന്റെയും ഹോസ്റ്റല്‍ കെട്ടിടത്തിന്റെയും ഉദ്ഘാടനം ഇന്നു (11ന്)
10/03/2017

വൈക്കം: തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ പുതിയതായി നിര്‍മ്മിച്ചിട്ടുള്ള വിജ്ഞാനവ്യാപന സമുച്ചയത്തിന്റെയും ഹോസ്റ്റല്‍ കെട്ടിടത്തിന്റെയും ഉദ്ഘാടനം ഇന്നു (11ന്) നടക്കും. രാവിലെ 10ന് പാലുല്‍പാദനം നൂതന പ്രവണതകള്‍ എന്ന വിഷയത്തെ കുറിച്ച് ഡോ. കെ.എം ജേക്കബും ഉച്ചയ്ക്ക് 2ന് ആധുനികവത്ക്കരണം ഇറച്ചിക്കോഴി വളര്‍ത്തലില്‍ എന്ന വിഷയത്തെ കുറിച്ച് ഡോ. സി.ജലാലുദ്ദീനും പഠനക്ലാസ്സ് നയിക്കും. ശേഷം വൈകിട്ട് 3.30ന് നടക്കുന്ന ഉദ്ഘാടനചടങ്ങ് വനം-മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ.രാജു നിര്‍വ്വഹിക്കും. സി.കെ.ആശ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജോസ്.കെ.മാണി എം.പി മുഖ്യപ്രഭാഷണം നടത്തും. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ കര്‍ഷകരെ ആദരിക്കും. അഡ്വ. കെ.സുരേഷ്‌കുറുപ്പ് എം.എല്‍.എ ആനുകൂല്യ വിതരണം നടത്തും. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് സോളാര്‍ പാനല്‍ സിസ്റ്റം ഉദ്ഘാടനം ചെയ്യും. മൃഗസംരക്ഷണവകുപ്പ് ഡയറക്ടര്‍ എന്‍.എന്‍.ശശി പദ്ധതി വിശദീകരണം നടത്തും. വി.ജി മോഹനന്‍, കല മങ്ങാട്, കെ.എ തോമസ്, കെ.ശെല്‍വരാജ്, കെ.ഡി വിശ്വനാഥന്‍, അഡ്വ. സുഭാഷ് പുഞ്ചക്കോട്ടില്‍, അഡ്വ. പി.പി സിബിച്ചന്‍, ബഷീര്‍ പുത്തന്‍പുര, അഡ്വ. ആന്റണി കളമ്പുകാടന്‍, കെ.പി ഗംഗാധരന്‍ നായര്‍ എന്നിവര്‍ പ്രസംഗിക്കും. കോട്ടയം ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ജെ.ഹരിഹരന്‍ സ്വാഗതമാശംസിക്കുന്ന ചടങ്ങിന് ഡോ. ടി.പി വിശ്വനാഥന്‍ കൃതജ്ഞത പറയും.