Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഡാ. ബി ആര്‍ അംബേദ്കര്‍ സേവാശ്രീ ദേശീയ പുരസ്‌കാരം തലയോലപ്പറമ്പില്‍ രാംനിവാസില്‍ പി ആര്‍ തങ്കപ്പനു ലഭിച്ചു.
22/12/2015
ഡോ. ബി ആര്‍ അംബേദ്ക്കര്‍ സേവാശ്രീ ദേശീയ പുരസ്‌കാരം 2015 ലെ ഫലകവും താമ്രപത്രവും ദളിത് സാഹിത്യ അക്കാദമി ഡല്‍ഹി പ്രസിഡന്റ് ഡോ. സുമിനാക്ഷനില്‍ നിന്നും ഡല്‍ഹി പഞ്ചശീല്‍ ആശ്രമത്തില്‍ വച്ച് നടന്ന ചടങ്ങില്‍ പി ആര്‍ തങ്കപ്പന്‍ ഏററുവാങ്ങുന്നു.
ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ 2015 ലെ ഡോ. ബി ആര്‍ അംബേദ്കര്‍ സേവാശ്രീ ദേശീയ പുരസ്‌കാരം തലയോലപ്പറമ്പില്‍ രാംനിവാസില്‍ പി ആര്‍ തങ്കപ്പനു ലഭിച്ചു. 1939 ജനുവരി 25ന് തലയോലപ്പറമ്പില്‍ ജനിച്ച ഇദ്ദേഹം വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക എച്ച് എസ് എസിലാണ് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് വടയാര്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. അതിനുശേഷം വൈക്കത്ത് ക്രാഫ്‌ററ്് പഠനത്തിനു ചേര്‍ന്നു. ശ്രീനാരായണ ഗുരു മാത്താനം ക്ഷേത്ര സന്ദര്‍ശനവേളയില്‍ വിശ്രമിച്ച കെട്ടിടത്തില്‍ കൃഷ്ണനാശാന്റെ ശിക്ഷണത്തില്‍ കളരി പഠനവും പൂര്‍ത്തിയാക്കി. 1957-ല്‍ ലോകസഹായ സേനയില്‍ അംഗമായി. തുടര്‍ന്ന് ഇന്‍ഡ്യന്‍ ആര്‍മിയില്‍ പ്രവേശിച്ചു. 1963-ല്‍ ടിബറ്റിലെയും 1965-1971 ലെയും യുദ്ധത്തില്‍ ഭാഗവക്കാവുകയും ഉദ്യോഗകയറ്റം ലഭിക്കുകയും ചെയ്തു. നേഫാ, നാഗാലാന്റ്, കാശ്മീര്‍, സിക്കിം എന്നീ പ്രദേശങ്ങളിലും, ഹൈദ്രബാദിലും സേവനമനുഷ്ഠിച്ച് കാശ്മീരില്‍ നിന്നും 1984-ല്‍ പെന്‍ഷനായി. അതിനുശേഷം യൂണിയന്‍ ബാങ്കില്‍ ക്യാഷ്യര്‍ ക്ലര്‍ക്കായി ചേര്‍ന്നു മൂവാറ്റുപുഴയില്‍ നിന്നും റിട്ടയര്‍ ചെയ്തു. വിവിധ ഗവ: ഓഫീസുകളുമായി വിമുക്തഭടന്മാരുടേയും, പൊതുജനങ്ങളുടേയും ആവശ്യങ്ങള്‍ക്കായി സമീപിച്ച് പരിഗണനയും ലഭിച്ചു. കാര്‍ഷിക കാര്‍ഷികേതര വിഷയങ്ങളില്‍ ഗവണ്‍മെന്റുകളുടെ ശ്രദ്ധക്കായി കത്തിടപാടുകളും നടത്തുന്നു. സമുദായ സംഘടന പ്രസിഡന്റ്, ദേവസ്വം സെക്രട്ടറി, മാത്താനത്തമ്മ അന്നദാന ട്രസ്റ്റ് സ്ഥാപക ചെയര്‍മാന്‍, സെക്കന്തരാബാദ് വിമുക്തഭട സംഘടനയുടെ പബ്‌ളിക്ക് റിലേഷന്‍ സെക്രട്ടറി എന്നീ നിലകളിലും സേവനമനുഷ്ഠിക്കുന്നു. 1987 മുതല്‍ വൈക്കം താലൂക്ക് ഡിഫന്‍സ് എക്‌സ് സര്‍വ്വീസ് സൊസൈററിയുടെയും 2011 മുതല്‍ വൈക്കം താലൂക്ക് എക്‌സ് സര്‍വ്വീസ് സഹകരണ സംഘം സ്ഥാപക പ്രസിഡന്റായും തുടര്‍ന്നു വരുന്നു. ശ്രീനാരായണ ഗുരുദേവന്റെ ചരിത്ര ദൗത്യങ്ങളിലൂടെ, ഗുരു സങ്കല്‍പ്പവും ദേവസങ്കല്‍പ്പവും, നിര്‍ഭയജവാന്‍ (മലയാളം, ഇംഗ്ലീഷ്) എന്നിവ ഇദ്ദേഹത്തിന്റെ രചനകളാണ്. രാധാമണി ഭാര്യയും, സിന്ധു, സജീവ് എന്നിവര്‍ മക്കളും സതീഷ് കുമാര്‍, ആര്യസജീവ് എന്നിവര്‍ മരുമക്കളും അഭിന്‍ സൂരജ്, അഭിന്‍ സൗരവ് എന്നിവര്‍ പേരകുട്ടികളുമാണ്.