Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ടൗണ്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന്റെ 149-ാമത് വാര്‍ഷികാഘോഷ പരിപാടികള്‍
09/03/2017
വൈക്കം ടൗണ്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന്റെ 149-ാമത് വാര്‍ഷികാഘോഷ പരിപാടികളുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് നിര്‍വ്വഹിക്കുന്നു

വൈക്കം: വൈക്കം ടൗണ്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിന്റെ 149-ാമത് വാര്‍ഷികാഘോഷ പരിപാടികള്‍ സമുചിതമായി ആഘോഷിച്ചു. ആഘോഷപരിപാടികളുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ടി.ജി പ്രേംനാഥ് അദ്ധ്യക്ഷത വഹിച്ചു. എന്‍ഡോവ്‌മെന്റ് വിതരണം വാര്‍ഡ് കൗണ്‍സിലര്‍ ഡി.രഞ്ജിത്ത് കുമാര്‍ നിര്‍വ്വഹിച്ചു. വൈക്കം എ.ഇ.ഒ പി രത്‌നമ്മ നാലാംക്ലാസ്സ് വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പും 2017-18 വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനോദ്ഘാടനവും നടത്തി. ഹെഡ്മാസ്റ്റര്‍ ബി.ജയ്ചന്ദ് സംസ്‌കൃത-ഇംഗ്ലീഷ് നാടകങ്ങളുടെ താരതമ്യ പഠനത്തിന് ഡോക്ടറേറ്റ് ലഭിച്ച എം.എസ് അജയകുമാറിനെ ആദരിച്ചു. ജയ്ചന്ദ്.ബി സ്വാഗതമാശംസിച്ച ചടങ്ങില്‍ സ്റ്റാഫ് സെക്രട്ടറി പി.എന്‍.സരസമ്മ കൃതജ്ഞത പറഞ്ഞു. പി.കെ ഹരിദാസ്, അനില്‍കുമാര്‍ വി.കെ, ഇന്ദു പി.ആര്‍, ഷീല, ജോഷ് കെ.ബിജു എന്നിവര്‍ പ്രസംഗിച്ചു.