Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും
09/03/2017

വൈക്കം: കേരളാ സ്റ്റേററ് സര്‍വ്വീസ് പെന്‍ഷണേഴ്‌സ് യൂണിയന്റെ രജതജൂബിലിയോടനുബന്ധിച്ച് വൈക്കം ടൗണിന്റെ 25-ാമത് വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും വൈക്കം വ്യാപാരഭവനില്‍ നടത്തി. ടൗണ്‍ പ്രസിഡന്റ് ജി.മോഹന്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം കോട്ടയം ജില്ലാ പ്രസിഡന്റ് ജോസഫ് മൈലാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.ആര്‍ ചന്ദ്രശേഖരന്‍ നായര്‍ വാര്‍ഷിക റിപ്പോര്‍ട്ടും ഖജാന്‍ജി ഏ.എന്‍ കരുണാകരന്‍ നായര്‍ കണക്കും അവതരിപ്പിച്ചു. ജില്ല ജോയിന്റ് സെക്രട്ടറി ഏ.ശിവന്‍കുട്ടി, സി.എന്‍ രഘുനാഥന്‍ നായര്‍, എം.ജി സോമനാഥ്, പി.കെ ഓമന, പി.കെ സുകുമാരന്‍ നായര്‍, ടി.കെ തങ്കപ്പന്‍, പി.വിജയലക്ഷ്മി, ഏ.വി പുരുഷോത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു. സി.കെ രാമാനുജന്‍ നായര്‍ വരണാധികാരിയായി നടന്ന തെരഞ്ഞെടുപ്പില്‍ ടൗണ്‍ പ്രസിഡന്റായി ജി.മോഹന്‍കുമാറിനെയും, സെക്രട്ടറിയായി ടി.ആര്‍ ചന്ദ്രശേഖരന്‍ നായരെയും വീണ്ടും തെരഞ്ഞെടുത്തു.