Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംഘാടന സമിതിയെ തിരഞ്ഞെടുത്തു.
09/03/2017

വൈക്കം: വൈക്കം ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളിനെ അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി സ്‌കൂള്‍ വികസനസമിതി രൂപീകരിക്കുന്നതിനുള്ള സംഘാടന സമിതിയെ തിരഞ്ഞെടുത്തു. പി.ടി.എ പ്രസിഡന്റ് പി.ഡി സുരേഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രിന്‍സിപ്പാള്‍ ടി.ഡി ശശികല സ്വാഗതം പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ അംബരീഷ് ജി.വാസു മുഖ്യപ്രഭാഷണം നടത്തി. എസ്.ഡി.സി കമ്മറ്റി രൂപീകരണ വിശദീകരണം കുറവിലങ്ങാട് എ.ഇ.ഒ അശോകന്‍, വൈക്കം എ.ഇ.ഒ രത്‌നമ്മ, ബി.പി.ഒ സുവര്‍ണ്ണന്‍ എന്നിവര്‍ നടത്തി. ഹെഡ്മിസ്ട്രസ് പ്രീതരാമചന്ദ്രന്‍ കൃതജ്ഞത പറഞ്ഞു. സംഘാടന സമിതി ചെയര്‍മാനായി അംബരീഷ് ജി.വാസുവിനെയും, ജനറല്‍ കണ്‍വീനറായി ടി.ഡി ശശികലയെയും പ്രീതാരാമചന്ദ്രന്‍ (കണ്‍വീനര്‍), പി.ഡി സുരേഷ് കുമാര്‍, ലൂസി സണ്ണി (വൈസ് ചെയര്‍മാന്‍മാര്‍), ജെ.ജി ബാബു (പൂര്‍വ്വ അദ്ധ്യാപക പ്രതിനിധി), അഡ്വ. പി.വേണു, ടി.കെ സുവര്‍ണ്ണന്‍, മനോജ് കുമാര്‍, രാമചന്ദ്രന്‍ പി.ആര്‍ (ജോയിന്റ് കണ്‍വീനര്‍മാര്‍) എന്നിവരെയും തിരഞ്ഞെടുത്തു.