Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികം ആഘോഷിച്ചു.
09/03/2017

വൈക്കം: ചെമ്മനത്തുകര 113-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയിലെ ഗുരുകുലം കുടുംബ യൂണിററിന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവന്‍ 1888-ല്‍ ശിവരാത്രിനാളില്‍ നടത്തിയ അരുവിപ്പുറം ശിവപ്രതിഷ്ഠയുടെയും, 1924-ല്‍ ആലുവ അദ്വൈതാശ്രമത്തില്‍ നടത്തിയ ലോകസര്‍വ്വമത സമ്മേളത്തിന്റെയും വാര്‍ഷികം ആഘോഷിച്ചു. ചന്ദ്രന്‍ തുണ്ടത്തിലിന്റെ വസതിയില്‍ കൂടിയ സമ്മേളനം ശാഖായോഗം പ്രസിഡന്റ് വി.വി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. കുടുംബയൂണിറ്റ് ചെയര്‍മാന്‍ രമണന്‍ കടമ്പറ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഷൈനി ഓമനക്കുട്ടന്‍, ആനന്ദന്‍, കെ.കെ പീതാംബരന്‍, ബിനിഷാ മധു, സീമ കുഞ്ഞുമോന്‍, ശോഭന സുധാകരന്‍, കനകമ്മ ഭാസ്‌ക്കരന്‍ എന്നിവര്‍ പ്രസംഗിച്ചു.