Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹിളാപ്രധാന്‍ ഏജന്റുമാര്‍ക്കുള്ള പരിശീലനപരിപാടി
09/03/2017

വൈക്കം: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലാ ശുചിത്വ മിഷന്റെയും വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ ദേശീയസമ്പാദ്യപദ്ധതി മഹിളാപ്രധാന്‍ ഏജന്റുമാര്‍ക്കുള്ള പരിശീലനപരിപാടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി ഉദയകുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്തംഗം കെ.എസ് ഷിബു, സെക്രട്ടറി ഉഷ കെ.റ്റി, മഹിളാ പ്രധാന്‍ ഏജന്‍സി കണ്‍വീനര്‍ സരോജിനി എന്നിവര്‍ പ്രസംഗിച്ചു. ശുചിത്വ മിഷന്‍ ഫാക്കള്‍ട്ടി സിന്ധു ജോര്‍ജ്ജ് മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട പരിശീലനപരിപാടിയില്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ടി.പി സുഗുണ കൃതജ്ഞത പറഞ്ഞു.