Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്ത്രീസുരക്ഷക്കായി പൊതുസമൂഹം രംഗത്തിറങ്ങണം: ഡോ. ജെ.പ്രമീളാദേവി
09/03/2017
ഉദയനാപുരം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച സ്ത്രീസുരക്ഷാ സെമിനാര്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ. ജെ.പ്രമീളാ ദേവി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് ആശങ്കാജനകമാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ. ജെ.പ്രമീളാ ദേവി. ഉദയനാപുരം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച സ്ത്രീസുരക്ഷാ സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവര്‍. ഇതുസംബന്ധിച്ച് ധാരാളം പരാതികളും ഫോണ്‍ കോളുകളുമാണ് നിത്യേന ലഭിക്കുന്നത്. എന്നാല്‍ അതിലും എത്രയോ ഇരട്ടിയാണ് പരാതിപ്പെടാതെ പോകുന്നത് സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ പൊതുസമൂഹം ഗൗരവമായി ഇടപെടണമെന്നും പ്രമീളാദേവി ആവശ്യപ്പെട്ടു. പഞ്ചായത്ത് ഹാളില്‍ നടന്ന സെമിനാറില്‍ പ്രസിഡന്റ് സാബു പി.മണലൊടി അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍മാരായ പി.എസ് മോഹനന്‍, പ്രവീണ സിബി, പി.പി ദിവാകരന്‍, പഞ്ചായത്ത് അംഗങ്ങളായ സുലോചന പ്രഭാകരന്‍, പി.ഡി ജോര്‍ജ്ജ്, ഗിരിജ പുഷ്‌ക്കരന്‍, എം.വി ശശികല, ജമീല നടരാജന്‍, എം.ഡി സുനില്‍കുമാര്‍, മായ ഷിബു, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സുചിത്ര, ആനന്ദവല്ലി, മിനി രതീശന്‍, കെ.പി ബീന എന്നിവര്‍ പ്രസംഗിച്ചു.