Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം നഗരസഭ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജൈവകാര്‍ഷിക നഗരസഭ
08/03/2017

വൈക്കം: സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജൈവകാര്‍ഷിക നഗരസഭയ്ക്കുള്ള അവാര്‍ഡ് വൈക്കം നഗരസഭയ്ക്ക് ലഭിച്ചു. വൈക്കം നഗരസഭ കൃഷിഭവന്റെ നേതൃത്വത്തില്‍ നടത്തിയ ജൈവപച്ചക്കറി കൃഷി, വൈ ബയോ, അനാമയ, കുടുംബശ്രീ, വീട്ടുകൂട്ടായ്മ യൂണിറ്റുകളുടെ നേതൃത്വത്തിലുള്ള വിഷരഹിത ജൈവകൃഷി, ജൈവ കാര്‍ഷിക അവബോധം, വിഷ വിമുക്ത ഭക്ഷണം ബോധവല്‍ക്കരണം തുടങ്ങിയവയാണ് അഭിമാനാര്‍ഹമായ അവാര്‍ഡിന് നഗരസഭയെ പ്രാപ്തമാക്കിയത്. മുട്ടഗ്രാമം പദ്ധതി, ആട് ഗ്രാമം പദ്ധതി, ജില്ലയിലെ മികച്ച അവാര്‍ഡിന് അര്‍ഹമായിട്ടുള്ള ജനകീയ മത്സ്യകൃഷി, ശുദ്ധജല കരിമീന്‍ കൃഷി, മടിയത്തറ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പച്ചക്കറിതോട്ടം, ജൈവ സന്ദേശ യാത്ര വൈക്കം ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ജൈവ സമ്മിശ്ര കൃഷി സെമിനാറുകള്‍ ഇവയെല്ലാം ജൈവകൃഷിക്ക് വലിയ പ്രചാരമുണ്ടാക്കി. സ്‌കൂളുകള്‍ ഈ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ജൈവ ഉല്‍പ്പന്നങ്ങള്‍ സംഘടിപ്പിച്ചു. 700 വീടുകളില്‍ ഈ മാസം ഗ്രോ ബാഗ് ജൈവകൃഷി ആരംഭിക്കും. മുട്ടഗ്രാമം പദ്ധതിയും, ജനകീയ മത്സ്യ കൃഷിയും സജീവമാക്കും. കുടുംബശ്രീ ആഭിമുഖ്യത്തില്‍ കറി പൗഡര്‍ നിര്‍മ്മാണ യൂണിറ്റും ഈ വര്‍ഷം ആരംഭിക്കും. എല്ലാ ബുധനാഴ്ചകളിലും വൈക്കം സത്യാഗ്രഹ സ്മാരകത്തിന് സമീപം ജൈവ പച്ചക്കറി വിപണന കേന്ദ്രവും പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ജൈവകാര്‍ഷിക നഗരസഭയ്ക്കുള്ള അവാര്‍ഡ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകും. കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാറാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്.