Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തടയേണ്ടവര്‍ സംരക്ഷകരായി മാറുന്നു: അഡ്വ. പി വസന്തം
08/03/2017
കേരള മഹിളാസംഘം ജില്ലാ കമ്മററി നടത്തിയ ലോകവനിതാ ദിനാചരണ സമ്മേളനം സംസ്ഥാന സെക്രട്ടറി അഡ്വ: പി വസന്തം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കൊച്ചുകുട്ടികള്‍ മുതല്‍ വൃദ്ധകള്‍ വരെയുള്ളവര്‍ പീഡിപ്പിക്കപ്പെട്ടിട്ടും തടയേണ്ടവര്‍ സംരക്ഷകരായി മാറുന്ന സാഹചര്യമാണ് ഓരോ ദിവസത്തെയും സംഭവങ്ങള്‍ ചൂണ്ടികാട്ടുന്നതെന്ന് കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി അഡ്വ: പി വസന്തം പറഞ്ഞു. കേരളാ മഹിളാ സംഘം ജില്ലാ കമ്മററിയുടെ നേതൃത്വത്തില്‍ നടത്തിയ ലോക വനിതാ ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ജില്ലാ പ്രസിഡന്റ് ഹേമലത അദ്ധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ സെക്രട്ടറി സി കെ ശശിധരന്‍, ടി എന്‍ രമേശന്‍, കെ ഡി വിശ്വനാഥന്‍, കെ അജിത്ത,് അല്‍ഫോണ്‍സാ ബോസ്, ലീനമ്മ ഉദയകുമാര്‍, ഓമനാ മണികണ്ഠന്‍ നായര്‍, പി എസ് പുഷ്പമണി, തങ്കമ്മ അലക്‌സ്, ഷേര്‍ളി ഹരികൃഷ്ണന്‍, സരസമ്മ വിജയന്‍, സി എന്‍ ചെല്ലമ്മ, എന്നിവര്‍ പ്രസംഗിച്ചു.