Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നടപടി ശക്തമാക്കി ഫിഷറീസ് വകുപ്പ്
08/03/2017
അനധികൃതമായ ചീനവലകളില്‍ ഫിഷറീസ് വകുപ്പ് നോട്ടീസ് പതിക്കുന്നു.

വൈക്കം: വേമ്പനാട്ട് കാലയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മത്സ്യബന്ധന ഉപകരണങ്ങള്‍ക്കെതിരെ ഫിഷറീസ് വകുപ്പ് നടപടി ശക്തമാക്കി. നിയമവിരുദ്ധമായ രീതിയിലുള്ള വലകളും മത്സ്യബന്ധന ഉപകരണങ്ങളും തടയുന്നതിനായാണ് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ കായലില്‍ പട്രോളിംഗ് നടത്തുന്നത്. നിരന്തരമായി വേമ്പനാട്ടു കായലില്‍ സ്ഥാപിച്ചുകൊണ്ടിരിക്കുന്ന അനധികൃത ചീനവലകള്‍ നീക്കം ചെയ്യുന്നതിനു മുന്നോടിയായി ചീനവലകളില്‍ നോട്ടീസ് പതിക്കുകയും കായലില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുകയും ചെയ്തിരുന്നു. ചീനവലകളുടെ പെരുപ്പം ഭാവിയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്ന് മത്സ്യത്തൊഴിലാളികള്‍ ഒന്നടക്കം പരാതിപ്പെട്ടിരിക്കുന്നു. ഫിഷറീസ് ഇന്‍സ്‌പെക്ടറുടെയും മററ് ഫിഷറീസ് ഓഫീസര്‍മാരുടെയും നേതൃത്വത്തിലാണ് കായലില്‍ പട്രോളിംഗ് നടത്തുന്നത്.