Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പാലിയേററീവ് ദിനാചരണവും സ്‌നേഹസംഗമവും
08/03/2017
കാരുണ്യം പാലിയേററീവ് പരിചരണ പദ്ധതിയുടെ ഭാഗമായി ചെമ്പില്‍ നടത്തിയ പാലിയേറ്റീവ് ദിനാചരണവും സ്‌നേഹസംഗമവും പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ചിത്രലേഖ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ചെമ്പ് ഗ്രാമപഞ്ചായത്തിന്റെയും ബ്രഹ്മമംഗലം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കാരുണ്യം പാലിയേററീവ് പരിചരണ പദ്ധതിയുടെ ഭാഗമായി പാലിയേററീവ് ദിനാചരണവും സ്‌നേഹസംഗമവും നടത്തി. ചെമ്പ് സെന്റ് തോമസ് പാരീഷ് ഹാളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍ ചിത്രലേഖ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ.കെ രമേശന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചലച്ചിത്രതാരം രാജീവ് കളമശ്ശേരി മുഖ്യാതിഥി ആയിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ രാജു, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍മാരായ അഡ്വ. ഷീബ, പ്രേമദാസന്‍, സീന ബിജു, അംഗങ്ങളായ റഷീദ് മങ്ങാടന്‍, റംലത്ത് സലിം, വേണുഗോപാല്‍, ആഷാ ബാബു, ലത ബൈജു, എം.കെ സനില്‍കുമാര്‍, ലേഖ സുരേഷ്, ലത അശോകന്‍, സ്മിത പ്രിന്‍സ്, ചെമ്പ് കത്തോലിക്ക പള്ളി വികാരി ഫാ. വര്‍ഗീസ് മാമ്പിള്ളി, ഡോ. യു.ആര്‍ സ്‌നേഹ, ഡോ. ശ്രീകുമാര്‍, ഷീബ പ്രകാശം, സുനിമോള്‍, പ്രസാദ്, ശാലിനി, നൗഷാദ് അല്‍ഫിയ, എസ്.ജാഫര്‍ എന്നിവര്‍ പ്രസംഗിച്ചു.