Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്രൈം സ്‌ക്വാഡിന്റെ പിടിയിലായി.
08/03/2017
വൈക്കം പോലീസ് പിടികൂടിയ ഗുണ്ടാത്തലന്‍ അഖില്‍ (ലെങ്കോ)

വൈക്കം: ക്വട്ടേഷന്‍ സംഘാംഗവും ഗുണ്ടാത്തലവനുമായ തലയാഴം കൂവം ഓണിശ്ശേരി കോളനിയിലെ വടിവാള്‍ ലെങ്കോ എന്ന അഖില്‍ (26) ക്രൈം സ്‌ക്വാഡിന്റെ പിടിയിലായി. മാസങ്ങള്‍ക്ക് മുന്‍പ് ചെമ്മനത്തുകര കാട്ടിത്തറ വീട്ടില്‍ സിബിയുടെ വീടും ബൈക്കും തല്ലിത്തകര്‍ത്ത് സിബിയുടെ അമ്മയെയും സഹോദരിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിന് നിലവില്‍ ഇയാളുടെ പേരില്‍ വൈക്കം പോലീസില്‍ കേസ് ഉണ്ട്. ഈ കേസില്‍ ഒളിവിലിരിക്കെ മൂവാറ്റുപുഴയില്‍ നിന്നും പള്‍സര്‍ ബൈക്ക് മോഷണം നടത്തിയതിന് മൂവാററുപുഴ സ്റ്റേഷനിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മോഷണക്കേസ് ഉള്‍പ്പെടെ അന്‍പതോളം കേസുകളില്‍ പ്രതിയാണ് അഖില്‍. നിരവധി കേസുകള്‍ വിവിധ കോടതികളില്‍ വിചാരണയിലുള്ളതായ ഇയാള്‍ മൂന്നു കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ശിക്ഷിക്കപ്പെട്ട കേസുകളിലെ അപ്പീല്‍ ജാമ്യത്തിലാണ് ലെങ്കോ. ഗുണ്ടാവിരുദ്ധ നിയമപ്രകാരമുള്ള നടപടികള്‍ ഇയാളുടെ പേരില്‍ വൈക്കം പോലീസ് സ്വീകരിച്ചിട്ടുണ്ട്. വൈക്കം ഡി.വൈ.എസ്.പി സുഭാഷിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സി.ഐ വി.എസ് നവാസ്, ക്രൈം സ്‌ക്വാഡിലെ എ.എസ്.ഐമാരായ കെ.നാസര്‍, പി.കെ ജോളി എന്നിവര്‍ ചേര്‍ന്നാണ് വൈക്കം കാരയില്‍ പറത്തോട് കോളനിയില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 21 വരെ റിമാന്‍ഡ് ചെയ്തു.