Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷികസമ്മേളനവും തിരഞ്ഞെടുപ്പും നടത്തിയതില്‍ പ്രതിഷേധിച്ചു
08/03/2017

വൈക്കം: അഖിലകേരള വിശ്വകര്‍മ്മ മഹാസഭയുടെ വൈക്കം താലൂക്ക് യൂണിയന്റെ പേരും നമ്പരും ഉപയോഗിച്ചു കൊണ്ട് ചിലര്‍ കടുത്തുരുത്തിയില്‍ വാര്‍ഷികസമ്മേളനവും തിരഞ്ഞെടുപ്പും നടത്തിയതില്‍ പ്രതിഷേധിച്ചു കൊണ്ട് ചാലപ്പറമ്പ് ടി കെ എം എം സ്‌കൂളില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പി കെ മോഹന്‍ദാസ് അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സില്‍ അംഗം എന്‍ കരുണാകരനാചാരി യോഗം ഉദ്ഘാടനം ചെയ്തു. നിയമാനുസൃതമല്ലാത്ത തിരഞ്ഞെടുപ്പിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് യോഗം തീരുമാനിച്ചു. യോഗത്തില്‍ കെ എസ് മനോഹരന്‍, ടി സി വിജയന്‍, എസ് കൃഷ്ണന്‍, ടി എസ് സാബു, ടി എസ് രാഘവന്‍, കെ എന്‍ തങ്കപ്പന്‍, ഓമന വിജയന്‍, നിര്‍മ്മല ചെല്ലപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. യൂണിയനു കീഴിലുള്ള എല്ലാ ശാഖകളുടെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.