Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉപരോധം നടത്തി.
08/03/2017
റേഷന്‍ മുന്‍ഗണനാ ലിസ്റ്റിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വെച്ചൂര്‍ പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങള്‍ സപ്ലൈ ഓഫീസറെ തടഞ്ഞു വച്ച് ഉപരോധം നടത്തുന്നു.

വൈക്കം: റേഷന്‍ മുന്‍ഗണനാ ലിസ്റ്റിലെ അപാകതകള്‍ പരിഹരിച്ച് അര്‍ഹരായവരെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് വെച്ചൂര്‍ പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങള്‍ സപ്ലൈ ഓഫീസറെ തടഞ്ഞു വച്ച് ഉപരോധം നടത്തി. രോഗികളും നിര്‍ധനരും കോളനി നിവാസികളും അടക്കം ആയിരത്തോളം പേര്‍ ലിസ്റ്റില്‍ നിന്നും പുറന്തള്ളപ്പെട്ടത് ഗുരുതരമായ വിഷയമാണെന്ന് സമരക്കാര്‍ ആരോപിച്ചു. നടപടി ഉണ്ടായില്ലെങ്കില്‍ ജനകീയ സമരം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. കെ ആര്‍ ഷൈലകുമാര്‍, എസ് മനോജ്കുമാര്‍, സോജി ജോര്‍ജ്ജ്, ആനി മാത്യു, പി ശിശുപാലന്‍ എന്നിവര്‍ പങ്കെടുത്തു.