ചെമ്മനാകരി ശ്രീ വേണുഗോപാല ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി.
08/03/2017
ചെമ്മനാകരി ശ്രീ വേണുഗോപാല ക്ഷേത്രത്തിലെ ഉത്സവത്തിന് പൂത്തോട്ട ലാലന് തന്ത്രി കൊടിയേററുന്നു
വൈക്കം: ചെമ്മനാകരി ശ്രീ വേണുഗോപാല ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. പൂത്തോട്ട ലാലന് തന്ത്രിയാണ് കൊടിയേററല് കര്‍മ്മം നിര്‍വ്വഹിച്ചത്. ക്ഷേത്രം ശാന്തിമാരായ പി കെ സോമന്, പി കെ അശോകന് എന്നിവര്‍ സഹകാര്‍മികരായി. 14ന് ആറാട്ട് മഹോത്സവം നടക്കും. രാവിലെ 8ന് സര്‍പ്പം പാട്ട്, 1ന് പ്രസാദഊട്ട്, വൈകിട്ട് 4ന് കാഴ്്ചശ്രീബലി, 8ന് ആറാട്ട്, 10ന് ആറാട്ട് എതിരേല്‍പ്പ്, 12ന് വലിയകാണിക്ക എന്നിവയുണ്ടായിരിക്കും.