Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോവുകയായിരുന്ന ആബുലന്‍സ് ടയര്‍പൊട്ടി നിയന്ത്രണം വിട്ടു.
22/12/2015
വെട്ടിക്കാട്ടുമുക്ക് വടകര ഗുരുമന്ദിരത്തിനുസമീപം ടയര്‍ പൊട്ടി തകരാറിലായ ആംബുലന്‍സ്
എറണാകുളത്തുനിന്ന് അത്യാസന്ന നിലയിലായ രോഗിയുമായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് പോവുകയായിരുന്ന ആബുലന്‍സ് ടയര്‍പൊട്ടി നിയന്ത്രണം വിട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് വെട്ടിക്കാട്ടുമുക്ക് വടകര ഗുരുമന്ദിരത്തിനുസമീപമുള്ള വാസുദേവന്റെ വീട്ടിലേക്കാണ് ടയര്‍പൊട്ടി ആംബുലന്‍സ് ഇടിച്ചുകയറിയത്. ഉടന്‍തന്നെ ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷാമാര്‍ഗമൊരുക്കി. വെട്ടിക്കാട്ടുമുക്ക് സ്വദേശികളായ സുബൈര്‍, മുജീബ്, സബീര്‍, സജീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആംബുലന്‍സ് റോഡിലേക്ക് കയറ്റുകയും ടയര്‍ മാററി തകരാര്‍ പരിഹരിക്കുകയും ചെയ്തു. സംഭവമറിഞ്ഞ് വന്‍ജനക്കൂട്ടമാണ് റോഡില്‍ തടിച്ചുകൂടിയത്.