Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ഗ്രാമപഞ്ചായത്തില്‍ സാബു പി.മണലൊടിയാണ് താരം
11/11/2015
സാബു പി.മണലൊടി
ഉദയനാപുരം ഗ്രാമപഞ്ചായത്തില്‍ സാബു പി.മണലൊടിയാണ് താരം. മത്സരിച്ച മൂന്ന് പ്രാവശ്യവും നിയോജകമണ്ഡലത്തിലെ തന്നെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് സാബു ജയിച്ചു കയറിയത്. 2005ല്‍ ആദ്യമായി ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ മത്സരിച്ചു ജയിക്കുമ്പോള്‍ ഭൂരിപക്ഷം 492. 2010ല്‍ വാര്‍ഡ് പുനഃസംഘടനക്കുശേഷം വീണ്ടും 16-ാം വാര്‍ഡില്‍ നിന്നുതന്നെ ജനവിധി തേടിയപ്പോള്‍ 412 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഇത്തവണത്തെ 17-ാം വാര്‍ഡില്‍ നിന്നും ജനവിധി തേടിയപ്പോള്‍ 433 വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയാണ് ജനം തെരഞ്ഞെടുത്തത്. രണ്ട് തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന സി.പി.ഐ നേതൃത്വത്തിന്റെ തീരുമാനത്തില്‍ ഇളവു അനുവദിച്ചാണ് പാര്‍ട്ടി സാബുവിനെ മത്സരരംഗത്തിറക്കിയത്. നിലവില്‍ സി.പി.ഐ മണ്ഡലം എക്‌സിക്യൂട്ടീവ് അംഗവും ഉദയനാപുരം ലോക്കല്‍ കമ്മിററി സെക്രട്ടറിയുമാണ്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. എം.എ ബിരുദദാരിയായ സാബു ഉദയനാപുരം സര്‍വീസ് സഹകരണബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ്, നേരേകടവ് മഹാത്മ ലൈബ്രറി പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്.