Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാലിന്യങ്ങള്‍ നീക്കണം
07/03/2017
ബീച്ചിലെ മാലിന്യങ്ങള്‍

വൈക്കം: മത്സ്യതൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന വൈക്കം ഫിഷര്‍മെന്‍ കോളനി, തട്ടുങ്കല്‍ കോളനി എന്നിവയ്ക്ക് സമീപമുള്ള ബീച്ചില്‍ കൊണ്ടുവന്ന് ഇറക്കിയിരിക്കുന്ന മാലിന്യങ്ങള്‍ സമീപവാസികളായ മത്സ്യത്തൊഴിലാളികള്‍ക്കും മററുള്ളവര്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് കേരളപ്രദേശ് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് വൈക്കം യൂണിററ് ആരോപിച്ചു. എത്രയും വേഗം ബീച്ചില്‍ നിന്നും മാലിന്യങ്ങള്‍ നീക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം നടത്തുമെന്നും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് വൈക്കം ബ്ലോക്ക് പ്രസിഡന്റ് കെ.വി.പ്രകാശന്‍, മണ്ഡലം പ്രസിഡന്റുമാരായ പി.എസ്.സുനില്‍രാജ്, സി.എന്‍ പ്രസന്നകുമാര്‍, കെ.കെ.സുകുമാരന്‍, എന്‍.എസ്.ഗോപാലകൃഷ്ണന്‍, പി.കെ.പത്മനാഭന്‍ എന്നിവര്‍ അറിയിച്ചു.