Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സായാഹ്‌ന ധര്‍ണ നടത്തും
07/03/2017

വൈക്കം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ 15ന് താലൂക്ക് ഓഫീസിനുമുന്നില്‍ സായാഹ്‌ന ധര്‍ണ നടത്തുവാന്‍ ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ഡി.കെ.ടി.എഫ്) നിയോജകമണ്ഡലം കമ്മിററി യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് എ.എം കുമാരന്‍ യോഗം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.കൃഷ്ണന്‍ കുട്ടി അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി മുഖ്യപ്രഭാഷണം നടത്തി. ജോര്‍ജ്ജ് വര്‍ഗീസ്, കെ.കെ കുട്ടപ്പന്‍, കെ.എന്‍ രാജന്‍, ജിജി ചില്ലിത്തറ, ടി.കെ ശശിധരന്‍, പി.കെ പ്രകാശന്‍, രാഘവന്‍ ഏഴുപറ എന്നിവര്‍ പ്രസംഗിച്ചു.