Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊതുമേഖല സ്ഥാപനങ്ങള്‍ വിററുതുലക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് പിന്നില്‍ വിദേശ-സ്വദേശ മുതലാളിമാര്‍ക്ക് കടവിറങ്ങാനെന്ന് വൈക്കം വിശ്വന്‍
07/03/2017
വെള്ളൂര്‍ എച്ച്.എന്‍.എല്‍ സ്വകാര്യവല്‍ക്കരണത്തിനെതിരെ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന സത്യാഗ്രഹ സമരത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പ്രസംഗിക്കുന്നു.

തലയോലപ്പറമ്പ്: വിദേശ-സ്വദേശ മുതലാളിമാര്‍ക്ക് കടവിറങ്ങാന്‍ വേണ്ടിയാണ് നാടിന്റെ സ്പന്ദനമായ പൊതുമേഖല സ്ഥാപനങ്ങള്‍ വിററുതുലക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിന് പിന്നിലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍. പൊതുമേഖലാ സ്ഥാപനമായ വെള്ളൂര്‍ എച്ച്.എന്‍.എല്‍ സ്വകാര്യവല്‍ക്കരിക്കുവാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ 104-ാം ദിനത്തില്‍ സമരത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് കള്ളപ്പണക്കാരനെ പിടിക്കാനെന്ന പേരില്‍ നോട്ട് നിരോധനം ഏര്‍പ്പെടുത്തിയ പോലെ നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇതിനായി കൃത്രിമമായി ശ്മശാന അന്തരീക്ഷം സൃഷ്ടിക്കുകയാണ്. കേന്ദ്ര സ്ഥാപനമായ എച്ച്.എന്‍.എല്‍ പൊതുമേഖലയില്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊള്ളും. ഇതിനായി ശക്തമായ ഇടപെടലും സമ്മര്‍ദ്ദവും സംസ്ഥാന സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പ്പറേഷന് കീഴില്‍ ഏററവും നല്ല നിലയിലും ലാഭത്തിലും പ്രവര്‍ത്തിക്കുന്ന ഫാക്ടറിയാണ് വെളളൂരിലേത്. ഇവിടുത്തെ ലാഭവിഹിതം എടുത്താണ് പേപ്പര്‍ കോര്‍പ്പറേഷനു കീഴിലുള്ള മറ്റ് സ്ഥാപനങ്ങളിലെ നഷ്ടം നികത്തുന്നത്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ പോലും ഇല്ലാതാക്കി നാട്ടില്‍ സാമ്പത്തിക അരാജകത്വം സൃഷ്ടിക്കാനാണ് ബി.ജെ.പി ഗവണ്‍മെന്റിന്റെ ശ്രമം. ഇതിന്റെ ഭാഗമാണ് എച്ച്.എന്‍.എല്‍ ഓഹരികള്‍ വിററഴിക്കാനുള്ള ധൃതിപിടിച്ച തീരുമാനവും. രാജ്യത്തെ പാവപ്പെട്ടവരെയും തൊഴിലാളികളെയും ദുര്‍ബല വിഭാഗങ്ങളെയും അവഗണിച്ച് കൊണ്ടുള്ള നടപടികളാണ് കപട രാജ്യസ്‌നേഹം പറയുന്ന മോഡി സര്‍ക്കാരില്‍ നിന്നുണ്ടാകുന്നത്. എച്ച്.എന്‍.എല്ലിന്റെ നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ കേരള ജനത ഒറ്റക്കെട്ടായി നില്‍ക്കേണ്ട സന്ദര്‍ഭമാണിതെന്നു പറഞ്ഞ വൈക്കം വിശ്വന്‍ സ്വകാര്യവല്‍ക്കരണ നടപടികളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നും ആവശ്യപ്പെട്ടു. ടി എം ഷെറീഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.ആര്‍ രഘുനാഥന്‍, സംരക്ഷണ സമിതി കണ്‍വീനര്‍ ടി ബി മോഹനന്‍, സി.പി.എം ഏരിയാ സെക്രട്ടറി കെ.ശെല്‍വരാജ്, ടി.വി ബേബി, അജിത്ത് കുമാര്‍, ഡോ. സി.എം കുസുമന്‍, യു.ചന്ദ്രശേഖരന്‍, ടി.വി രാജന്‍, എം.യു ജോര്‍ജ്ജ്, സരോജിനി തങ്കപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനു ശേഷം വൈക്കം വിശ്വന്‍ എച്ച്.എന്‍.എല്‍ എം.ഡി ആര്‍.ഗോപാലറാവുവുമായി കമ്പനി ഗസ്റ്റ് ഹൗസില്‍ കൂടിക്കാഴ്ച്ച നടത്തി.