Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് ആശുപത്രിയിലെ ലബോറട്ടറിയും എക്‌സ്‌റേ യൂണിററും പ്രവര്‍ത്തനമാരംഭിച്ചു.
07/03/2017
വൈക്കം താലൂക്ക് ആശുപത്രിയിലെ ലബോറട്ടറിയുടെ പ്രവര്‍ത്തനോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് നിര്‍വഹിക്കുന്നു.

വൈക്കം: താലൂക്ക് ആശുപത്രിയിലെ ലബോറട്ടറിയും എക്‌സ്‌റേ യൂണിററും പ്രവര്‍ത്തനമാരംഭിച്ചു. മുന്‍കേന്ദ്രമന്ത്രി എ.കെ ആന്റണിയുടെ എം.പി ഫണ്ടില്‍നിന്നും അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ചാണ് ലബോറട്ടറി കെട്ടിടനിര്‍മാണം പൂര്‍ത്തിയാക്കി 2014ല്‍ ഉദ്ഘാടനം ചെയ്തത്. തീരദേശ പരിപാലനനിയമം മൂലം അനുമതി ലഭിക്കാത്തതിനാല്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിഞ്ഞിരുന്നില്ല. പുതിയ കൗണ്‍സില്‍ അധികാരത്തില്‍ വന്നശേഷം നടത്തിയ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് ഇപ്പോള്‍ വൈദ്യുതി കണക്ഷന്‍ ലഭിച്ചതും പ്രവര്‍ത്തനം ആരംഭിക്കാനും സാധിച്ചത്. ഇതോടൊപ്പമുള്ള ആധുനിക ഓപ്പറേഷന്‍ തീയററര്‍ സമുച്ചയത്തിനും വൈദ്യുതി കണക്ഷന്‍ ലഭിച്ചിട്ടുണ്ട്. എന്‍.ആര്‍.എച്ച്.എം ഫണ്ടില്‍ നിന്നും 89 ലക്ഷം രൂപയും ഓപ്പറേഷന്‍ തീയററര്‍ ഉപകരണങ്ങള്‍ക്കായി അനുവദിച്ചിട്ടുണ്ട്. തീയറററിന്റെയും ജനറേറററിന്റെയും പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ ബിശ്വാസ് പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍മാരായ പി.ശശിധരന്‍, രോഹിണിക്കുട്ടി അയ്യപ്പന്‍, പ്രതിപക്ഷനേതാവ് അഡ്വ. വി.വി സത്യന്‍, ആര്‍.സന്തോഷ്, കിഷോര്‍കുമാര്‍, സുമ കുസുമന്‍, ബിജിനി, സംഗീത, ഷിബി സന്തോഷ്, ആശുപത്രി സൂപ്രണ്ട് ഡോ. ഗീത കെ.നായര്‍, ആര്‍.എം.ഒ ഡോ. പി.വിനോദ്, മാധവന്‍കുട്ടി കറുകയില്‍, വി.മോഹനന്‍, എം.കെ രവീന്ദ്രന്‍, ബി.ശശിധരന്‍, രാമദാസ്, എം.സുജിന്‍ എന്നിവര്‍ പ്രസംഗിച്ചു.