Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റിലേ നിരാഹാര സത്യഗ്രഹം ആരംഭിച്ചു.
22/12/2015
വൈക്കം താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് ആശുപത്രിയുടെ മുന്നില്‍ ആരംഭിച്ച റിലേ നിരാഹാര സത്യഗ്രഹം സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.ഡി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്യുന്നു
താലൂക്ക് ആശുപത്രിയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നും ഡോക്ടര്‍മാരുടെ ഒഴിവുകള്‍ അടിയന്തിരമായി നികത്തണമമെന്നും ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് മണ്ഡലം കമ്മിററിയുടെ നേതൃത്വത്തില്‍ ആശുപത്രിയുടെ മുന്നില്‍ റിലേ നിരാഹാര സത്യഗ്രഹം ആരംഭിച്ചു. ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട് ദീര്‍ഘനാളായി വ്യത്യസ്ത സ്വഭാവത്തിലുള്ള സമരങ്ങളാണ് എ.ഐ.വൈ.എഫ് നടത്തിവരുന്നത്. 32 ഡോക്ടര്‍മാരുടെ സേവനം ആവശ്യമുള്ള ആശുപത്രിയില്‍ 23 ഡോക്ടര്‍മാര്‍ മാത്രമെയുള്ളൂ. അതില്‍ തന്നെ പത്തില്‍ താഴെ ഡോക്ടര്‍മാര്‍ മാത്രമേ ഡ്യൂട്ടി ചെയ്യുന്നുള്ളൂ. ഇവരില്‍ പലരും പലപ്പോഴും അവധിയിലാണ്. സര്‍ജറി-നേത്ര-ശിശുരോഗ വിഭാഗങ്ങളുടെ പ്രവര്‍ത്തനവും സുഗമമല്ല. ഐ.പി, ഒ.പി വിഭാഗങ്ങള്‍ ഒരു സമയത്ത് ഒരു ഡോക്ടര്‍ മാത്രമാണ് മിക്കപ്പോഴും ഉണ്ടാകാറുള്ളത്. ആശുപത്രിയിക്ക് ആവശ്യമായ സ്റ്റാഫ് പറേറണ്‍ പ്രകാരം പൂര്‍ണമായും ഡോക്ടറുടെ സേവനം ലഭ്യമാക്കാന്‍ കഴിയുന്നില്ല. ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട സൂപ്രണ്ടുപോലും ഇല്ലാത്ത അവസ്ഥയിലാണ്. താലൂക്ക് ആശുപത്രിയുടെ ഈ ശോച്യാവസ്ഥയില്‍ ഏറെ ദുരിതമനുഭവിക്കുന്നത് സാധാരണക്കാരായ രോഗികളാണ്. പലപ്പോഴും സാധാരണ രോഗങ്ങള്‍ക്കുപോലും ചികിത്സക്കായി കിലോമീറററുകള്‍ അകലെയുള്ള മെഡിക്കല്‍ കോളേജ് ആശുപത്രിയെ ആശ്രയിക്കേണ്ട ഗതികേടാണ്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 14ന് എ.ഐ.വൈ.എഫ് ആശുപത്രി അഡ്മിനിസ്‌ട്രേററീവ് ഓഫീസ് ഉപരോധിച്ചിരുന്നു. 20നകം ഡോക്ടര്‍മാരെ നിയമിക്കുമെന്ന ഡി.എം.ഒയുടെയും ആരോഗ്യവകുപ്പ് അധികൃതരുടെയും ഉറപ്പിനെ തുടര്‍ന്നാണ് അന്ന് സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചത്. എന്നാല്‍ ഇതുവരെയും ഡോക്ടര്‍മാരെ നിയമിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് മുന്‍കൂട്ടി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തില്‍ സമരം ആരംഭിച്ചതെന്ന് എ.ഐ.വൈ.എഫ് നേതാക്കള്‍ പറഞ്ഞു. മണ്ഡലം സെക്രട്ടറി എസ്.ബിജു, എ.ഐ.എസ്.എഫ് മണ്ഡലം പ്രസിഡന്റ് അരുണ്‍ജിത്ത്, അഡ്വ. എം.ജി രഞ്ജിത്ത്, പി.പി സോനീഷ്, എസ്.അനൂജ് എന്നിവരാണ് നിരാഹാരമനുഷ്ഠിക്കുന്നത്. ഇന്ന് വൈകുന്നേരം 5.30 മുതല്‍ അഞ്ച് പ്രവര്‍ത്തകര്‍ വീതം 24 മണിക്കൂര്‍ തുടര്‍ച്ചയായി പ്രശ്‌നം പരിഹരിക്കുംവരെ സമരം തുടരാനാണ് എ.ഐ.വൈ.എഫ് തീരുമാനം. സമരം സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.ഡി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് അഡ്വ. എ.മനാഫ് അധ്യക്ഷത വഹിച്ചു. ആര്‍.ബിജു, അഡ്വ. വി.എസ് മനുലാല്‍, പി.പ്രദീപ്, എസ്.ബിജു, കെ.കെ അനില്‍കുമാര്‍, എം.പി സാനു എന്നിവര്‍ പ്രസംഗിച്ചു.