Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം-ടി.വി പുരം റോഡ് നവീകരണത്തിന് വഴി തെളിഞ്ഞു.
07/03/2017

വൈക്കം: മണ്ഡലത്തിലെ പ്രധാന റോഡുകളിലൊന്നായ വൈക്കം-ടി.വി പുരം റോഡ് നവീകരണത്തിന് വഴി തെളിഞ്ഞു. റോഡിന്റെ നിര്‍മ്മാണത്തിന് 90 ലക്ഷം രൂപ അനുവദിച്ചതായി സി.കെ ആശ എം.എല്‍.എ അറിയിച്ചു. ടി.വി പുരം റോഡിലെ കലുങ്കുകള്‍ പുനര്‍നിര്‍മ്മിച്ച് റോഡ് ആധുനികനിലവാരത്തിലേക്ക് ഉയര്‍ത്തി പണിയുന്നതിനാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് എം.എല്‍.എ പറഞ്ഞു. കൂടാതെ മണ്ഡലത്തിലെ മററ് രണ്ട് റോഡുകള്‍ അററകുററപ്പണി നടത്തുന്നതിനും തുക അനുവദിച്ചിട്ടുണ്ട്. നീര്‍പ്പാറ-മൂലേക്കടവ് റോഡിനും, ചെമ്പ്-പാലാംകടവ് റോഡിനുമാണ് പത്ത് ലക്ഷം രൂപ വീതം അനുവദിച്ചിരിക്കുന്നത്.